ചെങ്കുവട്ടി പാലത്തറയില്‍ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

ചെങ്കുവട്ടി പാലത്തറയില്‍ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

കോട്ടക്കല്‍: ദേശീയപാതയില്‍ ചെങ്കുവട്ടി പാലത്തറയില്‍ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികന്‍ മരണപ്പെട്ടു.കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റു ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെറുമുക്ക് സ്വദേശി പൂഴിക്കാട്ടില്‍ മുഹമ്മദാലിയാണ്(58) മരണപ്പെട്ടത് കൂടെ ഉണ്ടായിരുന്ന ജലീലിനും പരിക്കേറ്റു ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഷണ്‍മുഖ ബസ്സാണ് അപകടം വരുത്തിയത് ബസ്സിന്റെ മുന്‍ മ്പില്‍ ഉണ്ടായിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Sharing is caring!