വട്ടപ്പാറയിലെ അപകട പരമ്പര, മുസ്ലിംലീഗ് രാപ്പകല്‍ സമരം തുടങ്ങി
വളാഞ്ചേരി: വട്ടപ്പാറയില്‍ നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്നോണം, കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് ഉടനടി പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട്, മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചു.ഇന്നു രാവിലെ 10 മണിക്ക് ആരംഭിച്ചു രാപ്പകല്‍ സമരം മുസ്ലിം ലീഗ് കോട്ടക്കല്‍ മണ്ഡലം പ്രസിഡണ്ട് സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാന് വരുത്തിയെതെന്ന് സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍ പറഞ്ഞു.
വട്ടപ്പാറയിലെ ദുരന്തം കേവലം ഒരു പ്രാദേശിക വിഷയം അല്ല. സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ദേശീയപാതയിലെ ഏറ്റവും അപകടകരമായ സ്ഥലമാണ് വട്ടപ്പാറ. വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ ലോറികള്‍ നിരന്തരമായി അപകടത്തില്‍പ്പെടുന്നത് ഒരു പ്രദേശത്തെയാകെ കടുത്ത ഭീതിയിലും ദുരിതത്തിലുമാക്കിയിരിക്കുകയാണ്. ഇതിനുള്ള ശാശ്വതമായ ഒരു പരിഹാരം മൂടാല്‍ ബൈപ്പാസ് പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ്. അതിന് സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ തയ്യാറാവണമെന്ന് ചടങ്ങില്‍ സംസാരിച്ച കോട്ടക്കല്‍ മണ്ഡലം എം എല്‍ എ പ്രൊഫസര്‍ ആബിദ് ഹുസൈന് തങ്ങള്‍ ആവശ്യപ്പെട്ടു.
നാട്ടുകാരന് കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ നാട്ടിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാതിരിക്കുന്നത് ദുരൂഹമാണെന്നും ആബിദ് ഹുസൈന് തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മ്മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ റുഫീന, മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ കെ ഫാത്തിമ ക്കുട്ടി, ഷഫീന ചെങ്കുണ്ടന്‍, മൈമൂന എം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പറശേരി ഹസൈനാര്‍, സലാം വളാഞ്ചേരി, പി എസ് കുട്ടി, ഈസ നമ്പ്രത്ത്, പി പി ഷാഫി, മണികണ്ഠന് വട്ടപ്പാറ, സയ്യിദ് ഹാഷിം തങ്ങള്‍, സലാം ആതവനാട്, സാജിദ് മാസ്റ്റര്‍, അഡ്വ പി പി ഹമീദ്, പറമ്പയില്‍ ഹബീബ് എന്നിവര്‍ പ്രസംഗിച്ചു.
ടി കെ ആബി ദലി, യു യൂസുഫ്, മൂര്‍ക്കത്ത് മുസ്തഫ, മുഹമ്മദലി നീറ്റുകാ ട്ടില്, ടി കെ സലീം, ശിഹാബുദ്ദീന് എന്ന ബാവ, ഇ പി യഹ്യ, പി പി ഹമീദ്, സി എം റിയാസ്, സഫ്വാന് മാരാത്ത്, ടി കെ മുനവര്‍, മുജീബ് വാലാസി, കൊണ്ടെത്ത് ജലീല്‍, മുഹമ്മദ് ഹനീഫ വി ടി, മുസ്തഫ പാറമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]