സമസ്ത റബീഅ് വിളംബര റാലി പ്രചാരണം ഊര്‍ജിതമാക്കും
മലപ്പുറം: കരുണയാണ് തിരുനബി(സ്വ) എന്ന പ്രമേയത്തില്‍ സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി 29ന് മലപ്പുറത്ത് നടത്തുന്ന റബീഅ് വിളംബര റാലി വിജയിപ്പിക്കുന്നതിനു സമസ്ത ജില്ലാ നേതൃസംഗമം പദ്ധതികളാവിഷ്കരിച്ചു. പ്രചാരണ ഭാഗമായി 25ന് വെള്ളിയാഴ്ച പള്ളികളില്‍ ഉദ്ബോധനം നടക്കും. മതപണ്ഡിതന്മാര്,ജില്ലയിലെ മുദരിസുമാര്‍,ഖത്വീബുമാര്‍,മദ്റസാധ്യാപകര്‍,മഹല്ല്,മദ്റസാ മാനേജ്മെന്റ്, എസ്.വൈ.എസ്,എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ എന്നിവരും ആമില അംഗങ്ങള്‍,വിഖായ വളണ്ടിയര്‍മാര്‍ എന്നവര്‍ പ്രത്യേക യൂനിഫോമിലും റാലിയില്‍ അണിനിരക്കും.
മലപ്പുറം സുന്നീമഹലില്‍ ചേര്‍ന്ന നേതൃസംഗമം സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന് ഫൈസി അധ്യക്ഷനായി.കെ.എ.റഹ്മാന് ഫൈസി,അബ്ദുസമദ് പൂക്കോട്ടൂര്‍,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി,കാടാമ്പുഴ മൂസ ഹാജി,ഹംസ റഹ്മാനി കൊണ്ടിപറമ്പ്,അരിപ്ര അബ്ദുറഹ്മാന് ഫൈസി,യു.ശാഫി ഹാജി,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,കെ.ടി.ഹുസൈന്‍കുട്ടി മുസ്്ലിയാര്‍,സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍,ശമീര്‍ ഫൈസി ഒടമല,ശാഹുല്‍ ഹമീദ് മേല്‍മുറി,കെ.എം.കുട്ടി,എന്‍.ടി.സി മജീദ്,സലീം എടക്കര,സി.എം.കുട്ടി സഖാഫി സംസാരിച്ചു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,സയ്യിദ് ബി.എസ്.കെ.തങ്ങള്‍,കോട്ടുമല മൊയ്തീന്‍കുട്ടി മുസ്്ലിയാര്‍,വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി,ഹൈദര്‍ ഫൈസി പനങ്ങാങ്ങര,അസ്ഗറലി ഫൈസി പട്ടിക്കാട്,ഇ.കെ.കുഞ്ഞമ്മദ് മുസ്്ലിയാര്‍ പങ്കെടുത്തു. സമസ്ത പോഷകഘടകങ്ങളുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]