പെരിന്തല്‍മണ്ണയിലെ 10കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സമര്‍പ്പിച്ചു

പെരിന്തല്‍മണ്ണയിലെ 10കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ്  ലൈറ്റുകള്‍ സമര്‍പ്പിച്ചു

പെരിന്തല്‍മണ്ണ: എം.എല്‍.എയുടെ 201718 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 29.35 ലക്ഷം രൂപ ചെലവഴിച്ച് മണ്ഡലത്തില്‍ 10 കേന്ദ്രങ്ങളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. വിവിധ പഞ്ചായത്തുകളിലായി 10 എല്‍.ഇ.ഡി ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തുകളുടെയും ഭരണസമിതികള്‍ അംഗീകരിച്ചു നല്‍കിയ 10 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ ജൂബിലി റോഡ്, പൊന്ന്യാകുര്‍ശ്ശി ബൈപാസ്(ശിഫ) ജംഗ്ഷന്‍, താഴെക്കോട് ഗ്രാമപഞ്ചായത്തിലെ തെയ്യോട്ടുചിറ മഖാം പരിസരം, അരക്കുപറമ്പ് പള്ളിക്കുന്ന്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആലിപ്പറമ്പ് പള്ളിക്കുന്ന്, ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുര്‍ശ്ശി, കുന്നക്കാവ, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെട്ടത്തൂര്‍ ജംഗ്ഷന്‍, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്മാണിയോട് എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്. ആനമങ്ങാട് സെന്ററില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഹൈമാസ്റ്റ് ലൈറ്റ് അടുത്ത ദിവസം സമര്‍പ്പിക്കും. സര്‍ക്കാര്‍ അക്രഡിറ്റഡ് എജന്‍സിയായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തി നടപ്പിലാക്കിയത്.

Sharing is caring!