വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കോട്ടയ്ക്കല്‍ ആര്യവൈദശാല ജീവനക്കാരന്‍ അറസ്റ്റില്‍

വളാഞ്ചേരിയില്‍  പ്രായപൂര്‍ത്തിയാവാത്ത  പെണ്‍കുട്ടിയെ പീഡിപ്പിച്ച കോട്ടയ്ക്കല്‍ ആര്യവൈദശാല ജീവനക്കാരന്‍ അറസ്റ്റില്‍

വളാഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 51വയസ്സുകാരനായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചീക്കോട്ടെ ജീവനക്കാരനായ മധ്യവയസ്‌കനെയാണ് വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയതത്.
പാലക്കാട് ഈസ്റ്റ് മാത്തൂര്‍ കിഴക്കേവാരിയം വീട്ടില്‍ മണികണ്ഠനെ (51) യാണ് അറസ്റ്റ്
ചെയ്തത്.2017 മുതല്‍ പ്രതി പലപ്രാവശ്യമായി പെണ്‍കുട്ടിയെ ലൈംഗിക
അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരം
കേസെടുത്തു. എസ്.എച്ച്.ഒ ടി മനോഹരന്‍,എ.എസ്.ഐ സത്യന്‍,എം ജെറീഷ്, അക്ബര്‍, കെ.പി
രമേഷ് എന്നിവരുടെ നേത്രുത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയതത്.

Sharing is caring!