മതസ്പര്‍ധ വളര്‍ത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ മാഗസിനില്‍

മതസ്പര്‍ധ വളര്‍ത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ മാഗസിനില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2019-20 യൂണിയന്‍ മാഗസിനില്‍ മതസ്പര്‍ധ വളര്‍ത്തുന്ന കവിത പ്രസിദ്ധീകരിച്ചതായി പരാതി.
എസ്.എഫ്. ഐ
യുടെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ കാംപസ് ഫ്രണ്ട് വള്ളിക്കുന്ന് ഏരിയാ കമ്മറ്റി യൂണിവേഴ്‌സിറ്റി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്ലാമിക മത വിശ്വാസങ്ങളേയും, വസ്ത്ര ധാരണകളെയും അവഹേളിക്കുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ കത്തിച്ചു കൊണ്ടാണ് കാംപസ് ഫ്രണ്ട് പ്രതിഷേധിച്ചത്.

2019ലെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയല്‍ മാഗസിന്‍ നിറയെ അധിക്ഷേപങ്ങളെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാഗസിന്‍ മരവിപ്പിക്കാന്‍ രജിസ്ട്രാര്‍ സി.എല്‍ ജോഷി നിര്‍ദേശം നല്‍കി. വിതരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും പരാതി അന്വേഷിക്കാന്‍ സമിതി നിയോഗിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഗാന്ധിജി, രാഹുല്‍ ഗാന്ധി, ശബരിമല അയ്യപ്പസ്വാമി, മാതാ അമൃതാനന്ദമയി ,ഇസ്ലാമിക വിശ്വാസം എന്നിവയെയെല്ലാം മാഗസിനില്‍ അധിക്ഷേപിക്കുന്നതായി സമരക്കാര്‍ ആരോപിച്ചു. രാഷ്ര്ട പിതാവ് മഹാത്മ ഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ശബരിമലയേയും അവഹേളിച്ച കാലിക്കറ്റ് സര്‍വ്വകലാശാല മാഗസിനെതിരെ എ.ബി.വി.പി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് എ.ബി.വി.പി സംസ്ഥാന ജോന്റ് സെക്രട്ടറി എം.എം. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.സി. അനുപമ, സംസ്ഥാന സമിതി അംഗം വൃന്ദ പ്രസംഗിച്ചു.
തുടന്ന് പ്രതീകാത്മകമായി മാഗസിന്‍ കത്തിച്ച് പ്രതിഷേധിച്ചു.

ഹൈന്ദവവിശ്വാസികളെയും ശബരിമല ക്ഷേത്രത്തെയും രാഷ്ര്ടത്തെയും മഹാത്മജിയെയും വിദ്യാര്‍ഥിസമൂഹത്തെയും ഹൈന്ദവസംഘടവാപ്രവര്‍ത്തകരെയും അത്യന്തംആഭാസകരമായി അധിക്ഷേപിച്ചുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍ മാഗസിന്‍ പിന്‍വലിച്ച് സര്‍വ്വകലാശാലയുംബന്ധപ്പെട്ടവരും ഹിന്ദുസമൂഹത്തോടും
ഹിന്ദുസംഘടനകളോടും മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.ഹിന്ദുവിരുദ്ധ, ശബരിമല വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ഹിന്ദുഐക്യവേദി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇറങ്ങാനും യോഗം തീരുമാനിച്ചു. തേഞ്ഞിപ്പലത്ത് ചേര്‍ന്ന ഹിന്ദുഐക്യവേദി ജില്ലാകമ്മിററി യോഗത്തില്‍ ടി.വി. രാമന്‍ അധ്യക്ഷത വഹിച്ചു. വിവിധ ഹൈന്ദവ സംഘടന
കളുമായി കൂടിയാലോചിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ
പ്രക്ഷോഭപരിപാടികള്‍ക്ക് ഹിന്ദു ഐക്യവേദി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

Sharing is caring!