കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് പുനര്‍നിര്‍മ്മാണം; വഖ്ഫ് ബോര്‍ഡ് സ്റ്റേ ചെയ്തു
എറണാകുളം: എ.ഡി 629ല്‍ സ്ഥാപിക്കപ്പെട്ടതും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയുമായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് പുനര്‍നിര്‍മ്മാണം നടത്താനുള്ള കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നീക്കം കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് സ്റ്റേ ചെയ്തു. വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാത്തതാണ് സ്റ്റേ ചെയ്യാനുള്ള കാരണം. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ചെയര്‍മാനായും എം.സി മായീന്‍ ഹാജി, അഡ്വ: പി.വി സൈനുദ്ദീന്‍ തുടങ്ങിയവര്‍ മെമ്പര്‍മാരുമായ വഖ്ഫ് ബോര്‍ഡാണ് സ്റ്റേ ചെയ്തത്. പള്ളിക്ക് 1390 വര്‍ഷം പഴക്കമുണ്ടെങ്കിലും യാതൊരു വിധ ബലക്ഷയവും സംഭവിച്ചിട്ടില്ലാത്തതാണ്.
പള്ളിയുടെ മെയിന്‍ ഹാളിലെ ഉത്തരത്തില്‍ മരം കൊണ്ടുള്ള അഞ്ചു വിലങ്ങുകളില്‍ വിളക്ക് തൂങ്ങുന്ന മരത്തിന് മാത്രമാണ് അല്പമെങ്കിലും വിള്ളലുള്ളത്. ഇത് പരിഹരിക്കാന്‍ സാധിക്കുന്നതുമാണ്. കൂടാതെ യാതൊരുവിധ കേടുപാടുകളോ വിള്ളലോ ബലക്ഷയമോ ഒന്നും തന്നെ ഇല്ലാത്തതാണ്. 1390 വര്‍ഷം പഴക്കമുളള ഈ പൈതൃകം പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍വേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാന്‍ വഖ്ഫ് ബോര്‍ഡിന് തന്നെ പരിപൂര്‍ണ്ണ അധികാരമുണ്ട്. പക്ഷെ, പള്ളി മുഴുവനായും ബലക്ഷയം ബാധിച്ചു എന്ന വ്യാജേനയാണ് പള്ളി കമ്മിറ്റി ടൂറിസം വകുപ്പില്‍ നിന്നും ഫണ്ട് സ്വീകരിച്ച് കൊണ്ടാണ് നിലവില്‍ പള്ളി പുനര്നിര്മ്മാണത്തിനൊരുങ്ങുന്നത്. കൂടാതെ സ്വകാര്യമായി മറ്റനേകം കോടി രൂപയും സ്വരൂപിച്ചിട്ടുണ്ടെന്നാണ് മഹല്ല് നിവാസികള്‍ പറയുന്നത്.
വഖ്ഫ് വസ്തു എന്ന നിലക്ക് പ്രാഥമികമായി കരസ്ഥമാക്കേണ്ട വഖ്ഫ് ബോര്‍ഡ് പെര്മിഷന് കരസ്ഥമാക്കാതെ ഒക്ടോബര്‍ 4-ാം തിയ്യതി പള്ളി മഹല്ല് കമ്മിറ്റി പ്രസിഡണ്ട് പള്ളി പൊളിക്കുന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതു വിശ്വാസികളില്‍ പരക്കെ എതിരഭിപ്രായം ഉണ്ടാക്കുകയും അവര്‍ അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി മുഖേന വഖ്ഫ് ബോര്‍ഡിനെ സമീപിക്കുകയുമായിരുന്നു. പ്രവാചകന് മുഹമ്മദ് നബി (സ) യുടെ അനുചരന്മാരില്പെട്ട സ്വഹാബികള്‍ മറവ് ചെയ്യപ്പെട്ട മഖ്ബറയിലേക്ക് നിത്യേന നൂറ് കണക്കിന് ആളുകളാണ് സന്ദര്‍ശനത്തിന് എത്തുന്നത്. കൂടാതെ വിശാലമായ ഖബര്‍സ്ഥാനും പള്ളി അങ്കണത്തിലുണ്ട്. വഖ്ഫ് ബോര്‍ഡ് പള്ളിയും മഖ്ബറയും ഖബര്‍സ്ഥാനും പൊളിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യരുതെന്നാണ് കമ്മിറ്റിയോട് കല്‍പ്പിച്ചിട്ടുള്ളത്. കൂടാതെ പള്ളിയുടെയും മഖ്ബറയുടെയും ഖബര്‍സ്ഥാന്റെയും നിലവിലുള്ള സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ് കമ്മീഷനെയും വഖ്ഫ് ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. കേസ് 2019 ഡിസംബര്‍ 18ന് വഖ്ഫ് ബോര്‍ഡ് പരിഗണിക്കും.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]