മരട് മോഡലില്‍ അന്‍വറിന്റെ തടയണയും പാര്‍ക്കും പൊളിക്കണം: പി. സുരേന്ദ്രന്‍

മരട് മോഡലില്‍  അന്‍വറിന്റെ തടയണയും പാര്‍ക്കും പൊളിക്കണം:  പി. സുരേന്ദ്രന്‍

നിലമ്പൂര്‍: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്ന മാതൃകയില്‍ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത തടയണയും പാര്‍ക്കുമടക്കമുള്ളവ പൊളിച്ചുനീക്കണമെന്ന് കഥാകൃത്ത് പി. സുരേന്ദ്രന്‍. ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കക്കാടംപൊയിലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കാണാനെത്തിയ സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക കേരളത്തിനൊപ്പം യൂത്ത് വോയിസ് ചന്തക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.എം ഷാജഹാന്‍ പറഞ്ഞു. ഇന്ത്യക്ക് ഭരണഘടനയും നീതിന്യായ സംവിധാനവുമുണ്ടെന്ന് അന്‍വര്‍ മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി അജ്മല്‍ ആധ്യക്ഷം വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മൂര്‍ക്കന്‍ കുഞ്ഞു, അഷ്‌റഫ് കുഴിമണ്ണ, അനീഷ് കാറ്റാടി, വിനോദ് കരിമ്പനക്കല്‍, സി. ഷെബീര്‍ പ്രസംഗിച്ചു.

Sharing is caring!