പി.വി. അബ്ദുല്‍ വഹാബ് എം.പി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി

പി.വി. അബ്ദുല്‍ വഹാബ് എം.പി വിദേശകാര്യ സഹമന്ത്രി  വി. മുരളീധരനുമായി  കൂടിക്കാഴ്ച നടത്തി

മലപ്പുറം: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക്
റീ ഇഷ്യു ചെയ്യാനുള്ള ഫീസ് ഒഴിവാക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് പി.വി. അബ്ദുല്‍ വഹാബ് എം.പി കേന്ദ്രമന്ത്രിയെ കണ്ടു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായാണ് വഹാബ് എം.പി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്്ച്ചക്ക് ശേഷം അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ ഇടപെടാന്‍ സാധിച്ചതായി എം.പി പറഞ്ഞു. 2019 ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ സകലതും നഷ്ടമായ കൂട്ടത്തില്‍ നിരവധി പേരുടെ പാസ്പോര്‍ട്ട് നശിച്ചിട്ടുണ്ട്. അവര്‍ക്ക് പാസ്പോര്‍ട്ട് റീ ഇഷ്യു ചെയ്യാനുള്ള ഫീസ് ഒഴിവാക്കി കൊടുക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.

3000 രൂപയാണ് പാസ്പോര്‍ട്ട് റീ ഇഷ്യു ചെയ്യാനുള്ള ചാര്‍ജ്ജ്. കഴിഞ്ഞ പ്രളയത്തില്‍ പാസ്പോര്‍ട്ട് നശിച്ചവര്‍ക്ക് ഈ ഫീസ് ഒഴിവാക്കി കൊടുത്തിരുന്നു. പ്രവാസികളും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടാന്‍ ആഗ്രഹിക്കുന്നവരുമായ നിരവധി പേര്‍ക്ക് ഇത് അനുഗൃഹമായി. ഇതേ മാതൃകയില്‍ ഇപ്രാവശ്യവും സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണ്. നിരവധി പേര്‍ക്ക് അത് ഉപകാരപ്പെടും. ബഹുമാനപ്പെട്ട മന്ത്രി ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതുസംബന്ധിച്ച് അധികം വൈകാതെ തന്നെ ഉത്തരവിറക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ആ നല്ല വാര്‍ത്തക്കായി കാത്തിരിക്കുന്നുവെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.

Sharing is caring!