റാസല്‍ ഖൈമയില്‍ വെള്ളിയാഴ്ച വുളു ചെയ്യുന്നതിനിടെ മലപ്പുറത്തെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

മലപ്പുറം: വുളു ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടി ചാലാട്ടില്‍ കള്ളാടിതൊടി ഹബീബ് റഹ്മാന്‍(42) ആണ് മരിച്ചത്. റാസല്‍ ഖൈമയില്‍ വെള്ളിയാഴ്ച വൈകുന്നേരം 7.30നാണ് സംഭവം. നിസ്‌കരിക്കുന്നതിനായി പള്ളിയില്‍ വുളൂചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുട്ടിഹാജി. മതാവ്. പരേതയായ ആമിന. ഭാര്യ: തസ്്ലീന, മക്കള്‍: റിയ ഫാത്തിമ, മുഹമ്മദ് റാദിന്‍,റാസിന്‍, റിസാ മറിയം. സഹോദരങ്ങള്‍: അയമു, കുഞ്ഞിമുഹമ്മദ്, ഗഫൂര്‍, സൈനുദ്ദീന്‍, മുഹമ്മദ് റഫി, മുസ്തഫ കമാല്‍, ശറഫുദ്ധീന്‍, ശംസുദ്ദീന്‍, റുഖിയ,സുബൈദ, സുലൈഖ, മുംതാസ്, ഹഫ്സത്ത്, മറിയം. മയ്യിത്ത് നാട്ടിലെത്തിച്ച് ആലത്തൂര്‍പടി ജുമുഅ മസ്ജിദില്‍ ഖബറടക്കും.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]