ഹൃദയാഘാതം; വേങ്ങര സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: വേങ്ങര കുറുവില്‍കുണ്ട് സ്വദേശി മുഹമ്മദ് ഷംസീര്‍ (33) ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. ഹൗസ് ഡ്രൈവറായിരുന്നു. പത്ത് മാസം മുന്‍പ് നാട്ടില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ പത്ത് 15 ദിവസം മാത്രം താമസിച്ചാണ് വീണ്ടും റിയാദിലെത്തിയത്.
പിതാവ്: ഹനീഫ. മാതാവ്: സഫിയ. ഭാര്യ: ദൗല. ഏക മകന്: ഐദീന് ബെന്ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെയും, വേങ്ങര മണ്ഡലം കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]