മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ  കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ്  ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബപ്രശ്നങ്ങളും മാനസിക വിഷയങ്ങളും അനീസയെ വില്ലത്തിയാക്കിയെന്ന് പ്രാഥമിക നിഗമനം; മലപ്പുറം തേഞ്ഞിപ്പാലത്ത് കോഹിനൂരിനെ കണ്ണീരിലാഴ്ത്തി പിഞ്ചു കുഞ്ഞിന്റെ കൊലപാതകം . പിന്നീട്, കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് അനീസ ആത്മഹത്യക്ക് ശ്രമിച്ചത്. ബോധരഹിതയായി കിടന്നിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനീസ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ക്ക് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതിനേത്തുടര്‍ന്ന് സ്ത്രീയ്ക്ക് ചെറിയ മാനസീക അസ്വാസ്ത്യങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Sharing is caring!