കൊളത്തൂരിലെ ക്ഷേത്രപരിസരത്തെ വേസ്റ്റ് കത്തിക്കുന്നതിനിടെ കരിമരുന്ന് പൊട്ടിത്തെറിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊളത്തൂര്‍: പഴയ വേസ്റ്റ് സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ കരിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നയാള് മരിച്ചു. കൊളത്തൂര്‍ അമ്പലപ്പടിയിലെ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രം ഭാരവാഹിയായ കടന്നമറ്റ ഗോപാലന്റെ മകന് രാമദാസ് (62 ) മരിച്ചത്. കഴിഞ്ഞ മാസം 30 നാണ് ക്ഷേത്രത്തിലെ പഴയ സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ മുന്‍ കാലത്ത് അയ്യപ്പ വിളക്കിന്റെ വഴിപാടിനായി കൊണ്ടുവന്ന വെടിമരുന്ന് കൂട്ടിയിട്ട വേസ്റ്റില്‍ അമ്പദ്ധത്തില്‍ പെട്ട് പൊട്ടിത്തെറിച്ചത്. വയറിനും കൈക്കും ഗുരുതരമായി പൊള്ളലേറ്റ രാമദാസിനെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെയാണ് രാംദാസ് മരണപ്പെട്ടത്. മാതാവ്: പരേതയായ ജാനകി. ഭാര്യ: വിലാസിനി. മക്കള്‍: വിനീഷ് ദാസ്,വിപിന്‍ദാസ്, വിജീഷ് ദാസ്. മരുമക്കള്‍: അതുല്യ, പ്രിന്‍സി. സഹോദരങ്ങള്‍: ഇന്ദിര, രാധ, ബാലസുബ്രഹ് മണ്യന്, ജനാര്ദ്ധനന്, വത്സല, അമ്മിണി, ഉണ്ണികൃഷ്ണന്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]