പണിയെടുത്ത വീടുകളില്‍ കയറി ഭര്‍ത്താവ് മോഷ്ടിക്കും ഭാര്യ മോഷണ മുതല്‍ വിറ്റ് കാശാക്കും. വെല്‍ഡര്‍ രാജന്റെ ഭാര്യ ശാന്തി മോളും പോലീസ് പിടിയില്‍.
മലപ്പുറം: പണിയെടുത്ത വീടുകളില്‍ കയറി മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ വെല്‍ഡര്‍ രാജന്റെ ഭാര്യ ശാന്തി മോളും അവസാനം പോലീസ് പിടിയില്‍.പ്രതി ഗോവിന്ദരാജന്‍ എന്ന വെല്‍ഡര്‍ രാജനെ പിടികൂടിയതിനെ തുടര്‍ന്ന് പോലീസ് ശാന്തി മോളേയും നിരീക്ഷിച്ചു വരികയായിരുന്നു. മഞ്ചേരിയിലും പരിസരത്തും നിരവധി ജോലി ചെയ്ത വീടുകളും പരിസരത്തുള്ള വീടുകളും കേന്ദ്രീകരിച്ച് കളവ് നടത്തുന്ന തമിഴ്നാട് പൊള്ളാച്ചി സ്വദേശി ഗോവിന്ദ രാജ് എന്ന വെല്‍ഡര്‍ രാജിനെ മഞ്ചേരി പോലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പിടികൂടിയിരുന്നത്.
പിടികൂടിയ സമയത്ത് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയുടെ ഭാര്യ ശാന്തിമോള്‍ ആണ് പ്രതി കൊണ്ടുവരുന്ന സ്വര്‍ണം വില്‍പ്പന നടത്തുന്നത് എന്ന വിവരംകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ഭാര്യ താമസിക്കുന്ന പാലക്കാട് ആലത്തൂര്‍ ഉള്ള വീട്ടില്‍ തിരച്ചില്‍ നടത്തുകയും പ്രതി കൊണ്ടുപോയി കൊടുത്ത സാധനങ്ങള്‍ അവിടെ നിന്ന് നിന്ന് കണ്ടെത്തിയത്. ഇതോടൊപ്പം ഭാര്യയുടെ കൈവശം പ്രതി ഏല്‍പ്പിച്ച സ്വര്‍ണ്ണം പ്രതിയുടെ ഭാര്യ അവിടത്തെ ബാങ്കുകളില്‍ പണയം വെച്ചത് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
പ്രതി ഗോവിന്ദരാജിന്റെകൂടെ ഭാര്യയും മഞ്ചേരി പട്ടര്‍കുളത്ത് താമസിക്കാന്‍ ഉണ്ടായിരുന്നു കഴിഞ്ഞവര്‍ഷം ആലത്തൂര്‍ പോലീസ് കളവു കേസിന് പിടികൂടി രണ്ടാളും ഒരുമിച്ചാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഗോവിന്ദരാജ് കളവ് ചെയ്തുകൊണ്ട് കൊടുക്കുന്ന സാധനങ്ങള്‍ ശാന്തി യെആണ് ഏല്‍പ്പിച്ചിരുന്നത്. പണിയെടുക്കുന്ന വീടിന്റെ രൂപം മനസ്സിലാക്കിയാണ് പ്രതി രാത്രി കാലങ്ങളില്‍ കളവ് നടത്തി വരുന്നത്, വീട് പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും പ്രതി സ്വന്തമായി ഉണ്ടാക്കലാണ് പതിവ്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിരവതി കേസ്സുള്ള പ്രതി മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങുന്നത്.ആ സ്ഥലങ്ങളില്‍ പ്രതി ഭാര്യയേയും കൂട്ടിയാണ് കളവ് നടത്തിയിരുന്നത്.
സി.പി.എം നേതാവ് നറുകര കെ.പി രാവുണ്ണിയുടെ വീട് കുത്തിത്തുറന്ന് അഞ്ച് പവന് സ്വര്‍ണവും 12,000 രൂപയും കവര്‍ന്നതിലും പട്ടര്ക്കുളത്തെ ഒരു വീട്ടില്‍ നിന്നു കാറും വീട്ടുപകരണങ്ങളും മോഷ്ടിച്ച കേസിലും കഴിഞ്ഞ 27നാണ് ഗോവിന്ദ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ ഭാര്യ ശാന്തി മോളാണ് പ്രതി കൊണ്ടുവരുന്ന സ്വര്‍ണം വില്‍പ്പന നടത്തുന്നതെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഗോവിന്ദ രാജ് ഏഴ് വര്‍ഷമായി മഞ്ചേരി പട്ടര്‍കുളത്ത് വെല്‍ഡര്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി മറയാക്കിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇരുവരും ഒരുമിച്ചാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേത്രത്തത്തില് മഞ്ചേരി സി.ഐ അലവി എസ്.ഐ സുമേഷ് സുധാകര്‍, എ.എസ്.ഐ സുരേഷ്, എ.എസ്.ഐ അനന്തകൃഷ്ണന്, അജയന്, മുഹമ്മദ് സലീം, , സല്മാന്, ഹരിലാല്‍, ജിജി എന്നിവരാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത്,
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]