പ്രളയത്തില്‍ വീടും പുരയിടവും പൂര്‍ണ്ണമായും നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക് മുസ്ലിംലീഗ് മലപ്പറം ജില്ലാ കമ്മിറ്റി അഞ്ച് സെന്റ് വീതം ഭൂമി നല്‍കും

പ്രളയത്തില്‍ വീടും പുരയിടവും പൂര്‍ണ്ണമായും നഷ്ടപ്പെട്ട 50  കുടുംബങ്ങള്‍ക്ക് മുസ്ലിംലീഗ്  മലപ്പറം ജില്ലാ കമ്മിറ്റി അഞ്ച്  സെന്റ് വീതം ഭൂമി നല്‍കും

മലപ്പുറം: മാതൃകയായി മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി. പ്രളയത്തില്‍ വീടും പുരയിടവും പൂര്‍ണ്ണമായും നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മറ്റി അഞ്ച് സെന്റ് വീതം ഭൂമി നല്‍കും. താമസിച്ചിരുന്ന വീട് തകര്‍ന്ന് പോവുകയും ഭൂമി ഇനിയൊരു നിര്‍മ്മാണ പ്രവൃത്തിക്ക് സാധ്യമാവാത്ത വിധം നശിച്ച് നാമാവശേഷമാവുകയും മറ്റെവിടെയും ഭൂമി ലഭ്യമാവാന്‍ യാതൊരു സാധ്യതയുമില്ലാത്തവരെയും കണ്ടെത്തിയാണ് ഭൂമി നല്‍കുക. ഏറ്റവും അര്‍ഹരായവരെ മാത്രമെ പദ്ധതിയില്‍ ഉള്‍പ്പെടുത്തു. പാര്‍ട്ടി ഇതിനായി മൂന്ന് ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമിയില്‍ റോഡ് നിര്‍മാണത്തിനുള്ള സ്ഥലം കഴിച്ച് ബാക്കിയാണ് അഞ്ച് സെന്റ് വീതം 50 കുടുംബങ്ങള്‍ക്ക് നല്‍കുക. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, വൈസ് പ്രസിഡണ്ടുമാരായ എം.എ. ഖാദര്‍, അഷ്‌റഫ് കോക്കൂര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, എം.കെ. ബാവ, സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, ഇസ്മായീല്‍ മൂത്തേടം, പി.കെ.സി.അബ്ദുറഹ്മാന്‍, കെ.എം. ഗഫൂര്‍, നൗഷാദ് മണിശ്ശേരി പ്രസംഗിച്ചു.

Sharing is caring!