മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതസംഘമായി

മലപ്പുറം ജില്ലാ സ്‌കൂള്‍  കലോത്സവത്തിന്  സ്വാഗതസംഘമായി

മേലാറ്റൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതസംഘമായി. നവംബര്‍ 17, 18, 19 തീയതികളില്‍ മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവം. സ്‌കൂളിലും പരിസരങ്ങളിലുമായി 12 വേദികളിലാണ് മത്സരം.
ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ ഉദ്ഘാടനംചെയ്തു. മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി കമലം അധ്യക്ഷയായി.
ജില്ലാ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ വി സുധാകരന്‍, വാര്‍ഡ് മെമ്പര്‍ കെ ഉദയവര്‍മന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് കുസുമം, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രേണുക ദേവി, പ്രധാനാധ്യാപകന്‍ കെ സുഗുണപ്രകാശ്, മാനേജര്‍ മേലാറ്റൂര്‍ പത്മനാഭന്‍,
പ്രിന്‍സിപ്പല്‍ വി വി വിനോദ്, മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. 501 അംഗ സംഘാടക സമിതിക്കാണ് രൂപംനല്‍കിയത്.
ഭാരവാഹികള്‍: മഞ്ഞളാംകുഴി അലി എംഎല്‍എ (ചെയര്‍മാന്‍), ഡിഡിഇ കെ എസ് കുസുമം (ജനറല്‍ കണ്‍വീനര്‍), വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രേണുക ദേവി (ട്രഷറര്‍).

Sharing is caring!