കരിപ്പൂരില്‍ ഇനി പ്രതികൂല കാലാവസ്ഥയിലും വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കാം

കരിപ്പൂരില്‍ ഇനി പ്രതികൂല കാലാവസ്ഥയിലും വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കാം

കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമഗതാഗതരംഗത്തെ പുതിയ സംവിധാനമായ ഗ്ലോബല്‍ നാവിഗേഷന്‍ (ജിഎന്‍എസ്എസ്) പ്രവര്‍ത്തനം തുടങ്ങി. ഇതോടെ പ്രതികൂല കാലാവസ്ഥയിലും വിമാനം റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കാം. റണ്‍വേയുടെ മധ്യരേഖാനിര്‍ണയം, ദിശാനിര്‍ണയം, വാര്‍ത്താവിനിമയം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ജിഎന്‍എസ്എസിലുണ്ട്. പ്രതികൂല കാലാവസ്ഥയിലടക്കം സഹായകമാകാറുള്ള ഐഎല്‍എസ്, വിഒആര്‍ എന്നിവക്കുപുറമെയാണ് പുതിയ സംവിധാനം. രാജ്യത്തെ 16 വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംവിധാനം വിമാനത്താവളത്തില്‍ ആരംഭിച്ചത്.

Sharing is caring!