രണ്ടത്താണിയില്‍ വാഹനപരിശോധനക്കിടെ എം.വി.ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു

രണ്ടത്താണിയില്‍  വാഹനപരിശോധനക്കിടെ  എം.വി.ഐയെ ബൈക്കിടിച്ച്  തെറിപ്പിച്ചു

പുത്തനത്താണി: രണ്ടത്താണിയില്‍ വാഹന പരിശോധനക്കിടെ എം.വി.ഐയെ ബൈക്ക് യാത്രികര്‍ ഇടിച്ചു തെറിപ്പിച്ചു. മലപ്പുറം എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എം.വി.ഐ അസീമി(43)നെയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അസീമിനെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ രണ്ടത്താണിക്കടുത്ത് ഹൈവേയില്‍ വാഹന പരിശോധനയിലായിരുന്നു മലപ്പുറം എന്‍ഫോഴ്സ്മെന്റിലെ അസീമും സംഘവും.
അതുവഴി കടന്നു വരികയായിരുന്ന ബൈക്കിനു കൈകാണിക്കുകയും ഇതോടെ അമിത വേഗതയിലായിരുന്നു ബൈക്ക് അസീമിനെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. രണ്ടു പേരായിരുന്നു ബൈക്കിലുണ്ടായിരുതെന്നും അമിത വേഗതയിലായിരുന്നു ബൈക്ക് വന്നിരുന്നതെന്നും എം.വി.ഐ പറഞ്ഞു.
അസീമിനു കാലിന്റെ എല്ലു പൊട്ടുകയും, തലക്കു പരുക്കേറ്റതായും പൊലിസ് പറഞ്ഞു. സംഭവത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാടാമ്പുഴ പൊലിസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്യേഷിച്ചുവരികയാണ്.

Sharing is caring!