സ്വന്തക്കാരെ അധികാര സ്ഥാനങ്ങളില്‍ എത്തിക്കാന്‍ പുറം നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു: ആര്യാടന്‍ മുഹമ്മദ്

സ്വന്തക്കാരെ അധികാര  സ്ഥാനങ്ങളില്‍ എത്തിക്കാന്‍  പുറം നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍  ഒത്താശ ചെയ്യുന്നു: ആര്യാടന്‍ മുഹമ്മദ്

തേഞ്ഞിപ്പലം: ബ്രിട്ടീഷ് ഭരണകൂടം നല്‍കിയപോലെ സ്വന്തക്കാരെ അധികാര സ്ഥാനങ്ങളില്‍ എത്തിക്കാന്‍ പുറം നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായി മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
കേരള എന്‍.ജി.ഒ. അസോസിയേഷന്‍ 45ാം ജില്ലാ സമ്മേളനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങള്‍ നിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ട്ടിച്ചും ഇടത് സര്‍ക്കാര്‍ ഫാസിസം നടപ്പാക്കുകയാണ്. അവകാശ നിഷേധങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരത്തിന് ജീവനക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശൃപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി.പി. ദിനേഷ് അധ്യക്ഷത വഹിച്ചു കെ.പി.സി.സി. സെക്രട്ടറിമാരായ കെ.പി. അബ്ദുള്‍ മജീദ്, വി.എ.കരീം, കെ.പി.സി.സി. അംഗങ്ങളായ എന്‍.എ. കരീം ,വി.എസ്. ജോയ്, ഗാന്ധി ചെയര്‍ ചെയര്‍മാന്‍ ആര്‍. എസ്. പണിക്കര്‍ .റിയാസ് മുക്കോളി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ജാഫര്‍ സ്വാഗതവും ട്രെഷറര്‍ സി.വിഷ്ണുദാസ് നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കരീം മേച്ചേരിക്ക് യാത്രയയപ്പ് നല്‍കി. മലപ്പുറം എന്‍.ജി.ഒ. ഭവനിലെ സി. ചെള്ളി മെമ്മോറിയല്‍ എംപ്ലോയീസ് റഫറന്‍സ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ജില്ലാ സെക്രട്ടറി കെ.പി. ജാഫറിന് കൈമാറി.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രെഷറര്‍ പി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ എസ്. രവീന്ദ്രന്‍, എ.എം. ജാഫര്‍ ഖാന്‍ , ജി.എസ്. ഉമാശങ്കര്‍, എ.പി. സുനില്‍, എം. ഉദയ സൂര്യന്‍, തോമസ് ഹെര്‍ബിറ്റ്, ശിവദാസ് പിലാപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.ടി. ഹബീബ് റഹ്മാന്‍ നന്ദി പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.മാത്യു സംഘടനാ ചര്‍ച്ച ഉദ്ഘാടനം ചെയ്തു.എം.പി. സോമശേഖരന്‍, കോലോത്ത് ഗോപാലകൃഷ്ണന്‍, വൈ.ഷാജി, സുനില്‍ കാരക്കോട് എന്നിവര്‍ സംസാരിച്ചു.ബി.റാണി അധ്യക്ഷത വഹിച്ചു.കെ.ഷബീറലി സ്വാഗതവും കെ.എം. ഗോവിന്ദന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
സുഹൃദ് സമ്മേളനം കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വി.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.എം. മുഹമ്മദലി, കെ. പ്രവീണ്‍ കുമാര്‍, കെ.അബ്ദുള്‍ മജീദ്, ടി.വി. രഘുനാഥ്, മനോജ് ജോസ്, ഇബ്‌നു അബ്ദുള്‍ മാലിക്ക്, പി.പ്രദീപ്കുമാര്‍, എ.കെ.പ്രവീണ്‍, എ.പി. അബ്ബാസ്, ജയപ്രകാശ്, എന്‍. മോഹന്‍ ദാസ് , കെ.അബ്ദുള്‍ ഷുക്കൂര്‍, വി.കെ. കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. ആശാ ആനന്ദ് സ്വാഗതവും പി.ഹരിഹരന്‍ നന്ദിയും പറഞ്ഞു. കോലോത്ത് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Sharing is caring!