പൊലീസുകാരനെ കുത്തിയ പ്രതി അറസ്റ്റില്‍

കോട്ടക്കല്‍: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് കോട്ടക്കലില്‍ പിടിയില്‍.
ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് സുഹൈലിനെ ( 21 ) എസ്.എച്ച്.ഒ സി. യൂസഫ് അറസ്റ്റ് ചെയ്തു.
കോട്ടക്കലിന് സമീപം ചട്ടിപ്പറമ്പിനും ചാപ്പനങ്ങാടിക്കുമിടയില് കഴിഞ്ഞ മാസം 15നാണ് സംഭവം.മണ്ണാര്‍ക്കാട് സ്റ്റേഷനിലെ സി.പി.ഒ കമറുദ്ധീനാണ് പരിക്കേറ്റത്. ഇടതു കൈക്ക് മുറിവേറ്റ ഉദ്യോഗസ്ഥന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിവിധ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.ബംഗളുരുവില്‍ നിന്നാണ് പ്രതി പിടിയിലായത്.എസ്.ഐ.റിയാസ് ചാക്കീരി, സി.പി.ഒമാരായ ശരണ്‍, അനില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]