ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബസില്‍ യുവതിക്ക്  നേരെ ലൈംഗികാതിക്രമം

വളാഞ്ചേരി: സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ കൊല്ലം കൊച്ചുവിള സ്വദേശി ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. തന്റെ പുറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായാണ് പരാതിക്കാരിയായ യുവതി മൊഴി നല്‍കിയത്. ബസ് കാടാമ്പുഴ എത്തിയതോടെ പൊലീസ് ഇടപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആള്‍ജാമ്യത്തില്‍ വിട്ടു.

Sharing is caring!