മഞ്ചേരി നഗരസഭയില്‍ അടിമുടി അഴിമതി
മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ അടിമുടി അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു.
പണി പൂര്‍ത്തിയായ ശേഷം ടെന്റര്‍ നടപടിയിലേക്ക് നീങ്ങിയ നഗരസഭയുടെ നടപടിയും വിവാദത്തിലേക്ക്. തടത്തിപറമ്പ്-കള്ളാടികുന്ന് റോഡിനോട് ചേര്‍ന്നുള്ള തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതിലാണ് വിവാദം പുകയുന്നത്. മൂന്നു വര്‍ഷം മുമ്പ് സ്വകാര്യ വ്യക്തിയാണ് ഈ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്നും പദ്ധതിയുടെ പേരില്‍ പണം തട്ടാന്‍ നഗരസഭ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി എട്ട് മാസം മുമ്പ് കരിങ്കല്‍ഭിത്തിക്ക് മുകളില്‍ സിമന്റും പാകി. ഇത് നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിച്ചതെന്ന് രേഖയുണ്ടാക്കി 4,93,000 രൂപ തട്ടിയെടുക്കാനാണ് നീക്കം. നടപ്പ് സാമ്പത്തിക വര്‍ഷം 456 നമ്പറായി തയ്യാറാക്കിയ പദ്ധതിക്ക് കഴിഞ്ഞമാസം 16നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. അതേമാസം 28ന് ടെന്‍ഡര്‍ പരിശോധിച്ച് അംഗീകാരവും നല്കി. ടെന്‍ഡര്‍ നല്‍കുന്നതിന് മുമ്പ്തന്നെ എങ്ങിനെയാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. 130 മീറ്റര്‍ ദൂരത്തില്‍ ഒരുമീറ്റര്‍ ഉയരത്തിലുള്ള കരിങ്കല്‍ഭിത്തിയാണ് ഇവിടെ നിര്മ്മിച്ചിട്ടുള്ളത്്. എന്നാല്‍ ഒമ്പതുമാസം മുമ്പാണ് സംരക്ഷണ ഭിത്തി കെട്ടിയതെന്നും സ്വകാര്യ വ്യക്തിയല്ല മറിച്ച് നഗരസഭ തന്നെയാണ് പ്രവൃത്തിയെടുത്തതെന്നും നാട്ടുകാരനായ സലീം പറഞ്ഞു.
പൂര്‍ത്തിയാക്കാത്ത റോഡ് റീട്ടാറിങ് പദ്ധതിയുടെ പേരില്‍ കരാറുകാരന് മൂന്നരലക്ഷം രൂപ നല്‍കിയതായും ആരോപണമുണ്ട്. മുള്ളമ്പാറ കീപ്പടത്തില് റോഡ്, ടികെ ഹംസ റോഡ് റീട്ടാറിങിനായാണ് പദ്ധതി നടപ്പിലാക്കിയത്. ഇതില്‍ മുള്ളമ്പാറ കീപാടത്തില് റോഡില്‍ 40 മീറ്റര്‍ ഭാഗം റീട്ടാറിങ് പൂര്‍ത്തിയാക്കിയതായാണ് നഗരസഭയുടെ വാദം. കരാറുകാരന് ഒരു വര്‍ഷം മുമ്പ് മുഴുവന്‍ തുകയും നല്കി. പത്ത് വര്‍ഷം മുമ്പാണ് റോഡ് നിര്‍മ്മിച്ചത്. ഇതിന്ശേഷം ഒറ്റതവണപോലും നവീകരണം നടന്നിട്ടില്ലെന്ന് പ്രദേശവാസികളും നാട്ടുക്കാരും സാക്ഷ്യപ്പെടുത്തുന്നു.
പദ്ധതി നടത്തിന്റെ മറവില്‍ നഗരസഭയില്‍ വന്‍ക്രമക്കേട് നടന്നാതയി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗവും നേരത്തെ കണ്ടെത്തിയിരിന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നഗരസഭ നടപ്പിലാക്കിയ പദ്ധതികള്‍ ജനകീയ ഓഡിറ്റ് നടത്തി. ഓരോ പദ്ധതികളും അതാത് സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി തടത്തിപറമ്പ്-കള്ളാടികുന്ന് റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തിയും മുള്ളമ്പാറ കീപ്പടത്തില് റോഡും പ്രതിപക്ഷ അംഗങ്ങള്‍ നേരിട്ടെത്തി പരിശോധിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ്ബാബു, കെ സി ഉണ്ണികൃഷ്ണന്, സജിത്ത് കോലോട്ട്, പി സന്തോഷ്കുമാര്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാപ്പുട്ടി, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി റിഷാദലി എന്നിവരാണ് പരിശോധന നടത്തിയത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]