വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, മറ്റൊരു കുട്ടിക്ക് പരിക്കേറ്റു
മഞ്ചേരി : കൃഷി നശിപ്പിക്കാനെത്തുന്ന പന്നിക്ക് വെച്ച വൈദ്യുത കെണിയില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു. മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. മഞ്ചേരി പുല്ലാര മുതിരിപ്പറമ്പ് ചെരിച്ചയില് പേരാപുറത്ത് വടക്കെതില്‍ അബ്ദുല്‍ നാസറിന്റെ മകന് മുഹമ്മദ് മിന്‍ഷാദ് (12) ആണ് മരിച്ചത്. കൂട്ടുകാരനായ മന്നേത്തൊടി മുഹമ്മദ് സിനാന് (14)നെ ഗുരുതരമായ പരിക്കുകളോടെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെ വീമ്പൂര് അങ്ങാടിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് സംഭവം. ഇവിടെ കുറുന്തോട്ടി പറിക്കാനെത്തിയതായിരുന്നു നാലംഗ സംഘം. നാദിര്‍ഷയും സിബാനും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മഞ്ചേരി ട്രാഫിക് എസ് ഐ മുഹമ്മദ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുതിരിപ്പറമ്പ് ജുമാമസ്ജിദില്‍ ഖബറടക്കി. പൂക്കോട്ടൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിന്‍ഷാദിന്റെ മാതാവ് : ജസീന. സഹോദരങ്ങള്‍: മിന്‍ഹ, മിഹ്ല.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]