കണ്ണില്‍ പരുക്ക് പറ്റിയ കുട്ടി മരിക്കാനിടയായത് ചികില്‍സാ പിഴവെന്ന് പരാതി

കണ്ണില്‍ പരുക്ക് പറ്റിയ  കുട്ടി മരിക്കാനിടയായത്  ചികില്‍സാ പിഴവെന്ന്  പരാതി

മലപ്പുറം: ക്രിക്കറ്റ് കളിക്കുന്നതിനിയില്‍ കണ്ണില്‍ പറ്റിയ പരിക്ക് മൂലം മൂന്നു വയസ്സുകാരന്‍ മരണപ്പെട്ടത് ആശുപത്രിയിലെ ചികില്‍സാ പിഴവ് മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. മലപ്പുറം ചേളാരി പൂതേരി വളപ്പ് ചാലില്‍ രാജേഷിന്റെ മൂന്ന് വയസ്സുള്ള മകന്‍ അനയ് ആണ്
കോഴിക്കോട് പുതിയറയിലുള്ള കോംപ്രസ്റ്റ് സ്വകാര്യ കണ്ണാശുപത്രിയിലെ ചികിത്സാ പിഴവ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടി ചെറിയ ബാറ്റുമായി ക്രക്കറ്റ് കളിച്ചു കൊണ്ടിരിക്കെ കണ്ണില്‍ പരിക്ക് പറ്റിയത് മൂലമാണ് കോഴിക്കോട് കോംപ്രസ്റ്റ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ജറിക്ക് വേണ്ടി അനസ്തേഷ്യ നല്‍കിയതില്‍ വന്ന പിഴവാണ് മരണ കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. അത്യാസന്നതയിലായ കുട്ടിയെ കോഴിക്കോട് മിംസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും രക്ഷിക്കാനായില്ല. പിഴവ് ചുണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയുടെ കണ്ണിന്റെ പോളക്കാണ് ചെറിയ പരുക്കേറ്റതായി ബന്ധുക്കള്‍ കണ്ടെത്ത്. അതോടൊപ്പം കണ്ണ് ആകെ ചുവക്കുകയും ചെയ്തു തുടര്‍ന്നു ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധ നടത്തിയ കോംപ്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സര്‍ജറിക്ക് വേണ്ടി അനസ്തേഷ്യ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ കണ്ണിലെ രോഗം വീണ്ടും വ്യാപിക്കുമെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സര്‍ജറിക്ക് വേണ്ടി അനസ്തേഷ്യ നല്‍കിയത്. എന്നാല്‍ ഇതോടെ കുട്ടിയുടെ നില വഷളാവുകയായിരുന്നുവെന്നു ഇവര്‍ പറഞ്ഞു. നില വഷളായതോടെ കോഴിക്കോട് മിംസ് ആശുപത്രിയിലുള്ള മറ്റൊരു പ്രമുഖ ഡോക്ടറെ കോഴിക്കോട് കോംപ്രസ്റ്റ് ആശുപത്രിയിലെത്തിച്ച് പരിശോധിതോടെയാണ് കുട്ടിയുടെ നില ഗുരുതരമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മിംസിലേക്ക് തന്നെ മാറ്റാന്‍ ഡോക്ടര്‍മാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. മിംസ് ആശുപത്രിയില്‍ ഐ.സി.യുവിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുതന്നെ കുട്ടി മരിക്കുകയായിരുന്നു. മൂന്നു വയസ്സുകാരന്‍ മരണപ്പെട്ടത് കോഴിക്കോട് കോംപ്രസ്റ്റ് കണ്ണാശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണെന്ന് ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് കുഞ്ഞിന്റെ പിതാവ് ചേളാരി പൂതേരി വളപ്പ് ചാലില്‍ രാജേഷും ബന്ധുക്കളും ആവശ്യപ്പെടുന്നത്.

Sharing is caring!