ചെമ്മന്‍കടവ് സ്‌കൂളില്‍ വിപുലമായ വിദ്യാര്‍ഥി സംഗമംചേര്‍ന്നു

ചെമ്മന്‍കടവ് സ്‌കൂളില്‍  വിപുലമായ വിദ്യാര്‍ഥി  സംഗമംചേര്‍ന്നു

മലപ്പുറം: കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘സൗഹൃദ കിസ്സ-2019’ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായി ചേര്‍ന്നു. 2005ബാച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 12ക്ലാസുകാരുടെ സംഗമമാണ് നടന്നത്.

ചടങ്ങില്‍വെച്ച് സ്‌കൂളില്‍നിന്നും വിരമിച്ചുപോയ അധ്യാപകരെ ആദരിച്ചു. ചടങ്ങ് 2005ലെ സ്‌കൂള്‍ പ്രധാനധ്യാപികയായിരുന്ന എസ്.കുമാരി ഉദ്ഘാടനംചെയ്തു. ഞായറാഴ്ച്ച രാവിലെ 10മുതല്‍ വൈകിട്ടു നാലുവരെ നടന്ന ചടങ്ങില്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. കള്‍ച്ചറല്‍ പ്രോഗ്രാം, കുസൃതിചോദ്യവും സമ്മാന വിതരണവും, കുട്ടികള്‍ക്കായുള്ള പ്രത്യേക മത്സരങ്ങള്‍ തുടങ്ങിയവ അരങ്ങേറി.

സ്‌കൂള്‍ പ്രാധാനധ്യാപകന്‍ പി.മുഹമ്മദ് അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.അബ്ദുല്‍നാസര്‍, വിവിധ അധ്യാപകരും ആദരം ഏറ്റുവാങ്ങിയ അധ്യാപകരും സംസാരിച്ചു. സ്‌കൂളിലെ കായികാധ്യാപകനും ദേശീയ ഇന്‍ഡോര്‍ ഹോക്കി പരിശീലകനുമായ ഷറഫുദ്ദീന്‍ റസ്വിയെ ചടങ്ങില്‍ ആദരിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.നിസാര്‍ സ്വാഗതവും, കണ്‍വീനര്‍ഷെറിന്‍ പറവത്ത് നന്ദിയും പറഞ്ഞു. വൈസ് ചെയര്‍മാന്‍ സിയാസ് ചെമ്മന്‍കടവ് ചടങ്ങിനെ കുറിച്ച് പരിചയപ്പെടുത്തി.

ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസില്‍ ഇത്ര വിപുലമായ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കുന്നത് ഇതാദ്യമാണെന്ന് സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.മുഹമ്മദ് അബ്ദുല്‍നാസര്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharing is caring!