പോക്സോ കേസില്‍പ്പെട്ട് തടവിലിരിക്കേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വിദ്യാര്‍ഥിയായ പതിനാലുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു

പോക്സോ കേസില്‍പ്പെട്ട്  തടവിലിരിക്കേ ജാമ്യം ലഭിച്ച്  പുറത്തിറങ്ങിയ പ്രതി വിദ്യാര്‍ഥിയായ പതിനാലുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു

കമ്പളക്കാട്: പോക്സോ കേസില്‍പ്പെട്ട് തടവിലിരിക്കേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വിദ്യാര്‍ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി.പരിധിയിലെ താമസക്കാരനുമായ പള്ളിയിലവളപ്പില്‍ ബാലചന്ദ്രന്‍ എന്ന ബാലനാ(50)ണ് അറസ്റ്റിലായത്.

പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ കുട്ടിയെ ബാലചന്ദ്രന്‍ ബലമായി മദ്യം കുടിപ്പിക്കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി തളര്‍ന്ന് വീണ കുട്ടിയെ ബന്ധുക്കള്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ കമ്പളക്കാട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ 2017ലും ഇതേ സ്റ്റേഷനില്‍ പോക്സോ കേസുണ്ട്. ഇതില്‍ ജാമ്യത്തിലറങ്ങിയാണ് ഇയാള്‍ വീണ്ടും സമാനകേസില്‍ പിടിയിലായത്. കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പളനിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!