എട്ടാംക്ലാസുകാരന് കുളത്തില്‍ മുങ്ങി മരിച്ചു

മഞ്ചേരി: വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. മഞ്ഞപ്പറ്റ കൂമംകുളം കുരിശിങ്കല്‍ തെങ്ങുവയലില് ഷാജിയുടെ മകന് ആയുഷ് ഷാജി (14)യാണ് മരിച്ചത്. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാനായി പോയതായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിദ്യാര്‍ത്ഥിയെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ്: രോഷ്നി, സഹോദരങ്ങള്‍: ആല്വിന്, അല്‍ക്ക. സംസ്കാരം മൂന്ന് മണിക്ക് കൂമംകുളം സെന്റ്മേരീസ് ദേവാലയത്തില്‍. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രഥമാദ്ധ്യാപകന് അറിയിച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]