സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് യുവതി മുളകുപൊടി എറിഞ്ഞു
നിലമ്പൂര്‍: സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണില്‍ യുവതി മുളകുപൊടി എറിഞ്ഞതിനെ തുടര്‍ന്ന് ബസിന്റെ ട്രിപ്പ് മുടങ്ങി. കണ്ടക്ടറെ ആശുപത്രിയിലേക്കയച്ച പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ 11ന് ആണു സംഭവം.മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാല്‍പ്പതുകാരി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്.
2 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നു പറയുന്നു. ആശുപത്രിയില്‍ കണ്ടക്ടര്‍ക്ക് ചികിത്സ നല്കി വിട്ടു. പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ യുവതിയെയും വിട്ടയച്ചു.
RECENT NEWS
പിണറായി വിജയൻ നല്ല അഭിനേതാവെന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല അഭിനയക്കാരനാണെന്ന് ബി.ജെ.പി .സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ബി.ഗോപാലകൃഷ്ണൻ. കള്ളക്കടത്തുകാരുടെയും മാഫിയകളുടെയും തലവനായി മാറിയ മുഖ്യമന്ത്രി ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പി.ആർ. വർക്കിനെ സംബന്ധിച്ചുള്ള [...]