ഈ ഫോട്ടോയില്‍ കാണുന്ന കള്ളന്‍മാരെ കുറിച്ച് വിവരം നല്‍കിയാല്‍ സമ്മാനം ലഭിക്കും

ഈ ഫോട്ടോയില്‍ കാണുന്ന  കള്ളന്‍മാരെ കുറിച്ച് വിവരം  നല്‍കിയാല്‍ സമ്മാനം ലഭിക്കും

എടപ്പാള്‍: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ച് കടന്നു കളഞ്ഞ കള്ളന്‍മാരെ കുറിച്ച് പോലീസിന് വിവരം നല്‍കിയാല്‍ സമ്മാനം നല്‍കും. മാല മോഷ്ടാക്കളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊന്നാനി പൊലീസാണ് രംഗത്തുവന്നത്. നേരത്തേയും സമാനമായ രീതിയില്‍ മാല മോഷണം നടന്നിരുന്നു.അന്നും പാരിതോഷികം പ്രഖ്യാപിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയിരുന്നു.സൂചന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സിഐ അറിയിച്ചു. മാലപൊട്ടിച്ചു കടന്നു കളഞ്ഞ കള്ളന്‍മാരുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞതോടെയാണ് ഇവരുടെ ഫോട്ടോ പോലീസിന് ലഭിച്ചത്. ഈ

ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചത് ഇന്നലെയാണ്. മറ്റു രണ്ടിടങ്ങളില്‍ സമാനമായ രീതിയില്‍ മോഷണ ശ്രമവും നടന്നു.ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചത്. ഇവരുടെ ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ അമിത വേഗം ബൈക്കില്‍ രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.

രാവിലെ 9ന് ആണ് മാണൂര്‍ വില്ല റോഡിലൂടെ നടന്നുപോകുകയായിരുന്ന മുഞ്ഞത്ത് നാരായണന്‍ കുട്ടിയുടെ ഭാര്യ ശോഭനയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ മാല വേര്‍പെട്ട് റോഡില്‍ വീണതോടെ സംഘം രക്ഷപ്പെട്ടു.അല്‍പസമയത്തിനുള്ളില്‍ തണ്ടിലത്തും സമാനമായ രീതിയില്‍ മാല പൊട്ടിക്കാന്‍ ശ്രമം നടന്നു. യുവതിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സംഘം സ്ഥലംവിട്ടു. പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Sharing is caring!