ജിദ്ദയിലെ ജോലി സ്ഥലത്ത്‌വെച്ച് മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

ജിദ്ദയിലെ ജോലി  സ്ഥലത്ത്‌വെച്ച് മലപ്പുറം സ്വദേശി  ഷോക്കേറ്റ് മരിച്ചു

മലപ്പുറം : കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്‌സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍. മൃതദേഹം ഇപ്പോള്‍ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ (അല്‍ ഹംറ)ലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീല്‍ ഒഴുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Sharing is caring!