ബൈക്കിലെത്തിയ യുവാക്കള്‍ യുവതികളുടെ മാല പൊട്ടിച്ചു കടന്നു

ബൈക്കിലെത്തിയ  യുവാക്കള്‍ യുവതികളുടെ  മാല പൊട്ടിച്ചു കടന്നു

എടപ്പാള്‍: ബൈക്കിലെത്തിയ യുവാക്കള്‍ യുവതികളുടെ മാല പൊട്ടിച്ചു. അവസാനം സി.സി.ടി.വിയില്‍ കുടുങ്ങി.രാവിലെ ഒമ്പത് മണിക്ക് എടപ്പാള്‍ മാണൂരിലും ഒമ്പതരയോടെ തട്ടാന്‍പടിയിലും പത്ത് മണിയോടെ തണ്ടിലത്തുമാണ് സംഭവം നടന്നത്.മാണൂര്‍ വില്ല റോഡിലൂടെ നടന്ന് പോകുകയായിരുന്ന മുഞ്ഞത്ത് നാരായണന്‍ കുട്ടിയുടെ ഭാര്യ ശോഭനയുടെ മാലയും
ക്ഷേത്രത്തില്‍ പോയി വരികയായിരുന്ന തട്ടാന്‍പടി സ്വദേശി വസന്തകുമാരിയുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്തത്.മാണൂരില്‍ മാല പൊട്ടിച്ചെങ്കിലും ബഹളം കേട്ട് ഓടിയെ നാട്ടുകാരെ കണ്ട് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.പിടിവലിയില്‍
മൂന്ന് കഷ്ണങ്ങളായങ്കിലും മാല ഉടമയ്ക്ക് തന്നെ ലഭിച്ചു.നാട്ടുകാര്‍ പിന്തുടര്‍ന്നങ്കിലും പ്രതികളെ പിടികൂടാനായില്ല.സംഭവങ്ങളില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ മാല പൊട്ടിച്ചെടുത്ത സംഘങ്ങളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവരെ കണ്ടെത്താന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ഇവരുടെ ഫോട്ടോ യും പോലീസ് പോലീസ് പുറത്തു വിട്ടിട്ടുണ്ട്.ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസിന്റെ വക പാരിധോഷികം നല്‍കുമെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു.

Sharing is caring!