അരീക്കോടിന്റെ അക്ഷരവിപ്ലവം അടുത്തറിയാന്‍ രാജസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍

അരീക്കോടിന്റെ അക്ഷരവിപ്ലവം അടുത്തറിയാന്‍  രാജസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: രാജസ്ഥാനിലെ കിഷന്‍ഗഡ് ജില്ലയിലെ കോഠ്ഡി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ വിദ്യാഭ്യാസ സംരംഭമായ മന്തന്‍ ശിക്ഷക് സന്‍സ്ഥാനില്‍ നിന്നുള്ള ഒന്‍പത് പെണ്‍കുട്ടികളും നാലും അധ്യാപകരുമടങ്ങുന്ന സംഘം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 6 വരെ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജ് സന്ദര്‍ശിക്കാനെത്തി
രാജസ്ഥാനിലെ അജ്മീര്‍, നാഗൂര്‍ ജില്ലകളിലെ 60 ഗ്രാമങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മന്ദന്‍ എന്ന എന്‍ജിഒയുടെയും സുല്ലമുസ്സലം സയന്‍സ് കോളേജിന്റെയും സാംസ്‌കാരിക കൈമാറ്റ സംരംഭമായ സ്‌മൈല്‍ (സുല്ലമുസ്സലം-മന്ദന്‍ ഇന്റഗ്രേറ്റഡ് ലേണിംഗ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം) 2019 ന്റെ ഭാഗമായാണു സംഘം കോളേജിലെത്തുന്നത്.
മന്ദന്‍ നടത്തുന്ന സമാന്തര സ്‌കൂളില്‍ പഠനം നടത്തുന്ന ഈ വിദ്യാര്‍ത്ഥികള്‍ ഒരാഴ്ച സമയം ക്യാമ്പസ് സമൂഹവുമായി സംവദിക്കുകയും നമ്മുടെ സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അതുല്യതയും അനുഭവിക്കുകയുമാണ്. കോളേജിലെ വിവിധ പഠനവകുപ്പുകള്‍, സമീപത്തെ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ സന്ദര്‍ശിക്കുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം അടുത്തറിയാന്‍ ഉദ്യോഗസ്ഥരുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കുകയും ചെയ്തു
ഒരു ദേശീയ സാംസ്‌കാരിക വിനിമയ പദ്ധതിയായി രൂപകല്‍പ്പന ചെയ്ത സ്‌മൈല്‍ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണു സുല്ലമുസ്സലാം സയന്‍സ് കോളേജ് രൂപം നല്‍കിയത്. പദ്ധതിയുടെ ആദ്യപടിയായി 11 വിദ്യാര്‍ത്ഥികളും രണ്ട് സ്റ്റാഫുകളും കഴിഞ്ഞ വര്‍ഷം മന്ദന്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളില്‍ 10 ദിവസം ചെലവഴിച്ച് അവരുടെ സംസ്‌കാരവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പഠിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച കോളേജിലെത്തിയ സംഘം വെള്ളിയാഴ്ച മടങ്ങും.

Sharing is caring!