മലപ്പുറം ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അദ്ധ്യക്ഷനായിരിക്കെ കുട്ടിയെ അനധികൃതമായി കൈമാറി

മലപ്പുറം ചെല്‍ഡ് വെല്‍ഫെയര്‍  കമ്മിറ്റി അദ്ധ്യക്ഷനായിരിക്കെ  കുട്ടിയെ അനധികൃതമായി  കൈമാറി

മഞ്ചേരി: മലപ്പുറം ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അദ്ധ്യക്ഷനായിരിക്കെ കുട്ടിയെ അനധികൃതമായി കൈമാറിയെന്ന പരാതിയില്‍ മുന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അദ്ധ്യക്ഷനും അംഗത്തിനുമെതിരെ കേസ്. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റ അദ്ധ്യക്ഷനായിരുന്ന അഡ്വ. ഷരീഫ് ഉള്ളത്ത്, അംഗം അഡ്വ. നജ്മല്‍ ബാബു, കുട്ടിയെ അനധികൃതമായി കൈവശപ്പെടുത്തിയ ദമ്പതികള്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 കാലയളവില്‍ നടന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറാണ് പരാതി പൊലീസിനു കൈമാറിയത്.

നിയമപ്രകാരമുള്ള അപേക്ഷ പരിഗണിക്കാതെ തൃശ്ശൂരിലുള്ള ദമ്പതികള്‍ക്ക് ഷരീഫ് ഉള്ളത്ത്. നജ്മല്‍ ബാബു എന്നിവര്‍ അനധികൃതമായി കുട്ടിയെ കൈമാറിയെന്നാണ് പരാതി. നിയമപ്രകാരം അപേക്ഷ നല്‍കിയ യുവതിയാണ് ഇതിനെതിരെ രം?ഗത്ത് വന്നത്. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന് ഇവര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളിലുള്ളവരെ ഉള്‍പ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിച്ചു. ഷരീഫ് ഉള്ളത്ത് അദ്ധ്യക്ഷനായിരിക്കെ കുട്ടികളെ കൈമാറിയ നടപടികള്‍ സംഘം പരിശോധിച്ചു. അന്വേഷണത്തില്‍ നടപടിക്രമങ്ങളില്‍ അപാതകള്‍ കണ്ടെത്തി. തുടര്‍ന്ന് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് പരാതി പൊലീസിനു കൈമാറിയതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി പറഞ്ഞു.

അതേ സമയം കുട്ടിയെ അനധികൃതമായി കൈമാറിയെന്ന കേസുമായി ബന്ധപ്പെട്ട എഫ്.ഐര്‍.ആര്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളതാണെന്ന് അഡ്വ. ഷരീഫ് ഉള്ളത്ത് പറഞ്ഞു. പുതിയ കേസിനെയും എഫ്.ഐ.ആറിനേയും കുറിച്ച് അറിയില്ലെന്നും വ്യക്തി വിരോധം തീര്‍ക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങളാണ് നിയമപരമായി നേരിടുമെന്നും ഷരീഫ് ഉള്ളത്ത് വ്യക്തമാക്കി.

Sharing is caring!