ദമ്പതികളും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ കാണാതായി
മഞ്ചേരി : ദമ്പതികളും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ കാണാതായതായി പരാതി. പയ്യനാട് അമയംകോട് കുന്നുമ്മല്‍ വെള്ളാമ്പറ്റ ഇബ്രാഹിം (42), ഭാര്യ : ഫൗസിയ (38), മക്കളായ അദ്നാന് (11), അംനാ ഷെറിന് (10) എന്നിവരെയാണ് കാണാതായത്. ഇത് സംബന്ധിച്ച് ഫൗസിയയുടെ സഹോദരന് പിലാക്കല്‍ അബ്ദുല്‍ നാസര്‍ ഇന്നലെ മഞ്ചേരി പൊലീസില്‍ പരാതി നല്കി. ഇക്കഴിഞ്ഞ 22 മുതലാണ് കുടുംബത്തെ കാണാതായത്. ഇവരോടൊപ്പം താമസിച്ചു വന്നിരുന്ന മാതാവിനോട് സഹോദരിയുടെ പയ്യനാട് ചോലക്കലിലുള്ള വീട്ടിലേക്ക് പോകാനാവശ്യപ്പെടുകയും ഓട്ടോ കൂലി നല്‍കുകയും ചെയ്തിരുന്നു. വീടിന്റെ വാതിലുകള്‍ പുറമെ നിന്ന് പൂട്ടിയ നിലയിലാണ്. ചികിത്സാവശ്യാര്‍ത്ഥം പോകുന്നുവെന്ന് അയല്‍വാസികളോട് പറഞ്ഞിരുന്നു. സ്വന്തം കാറില്‍ യാത്ര തിരിച്ച കുടുംബത്തെ മൊബൈല്‍ ഫോണിലും കിട്ടാതായതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇബ്രാഹിമിന്റെ ഉടമസ്ഥതയില്‍ കച്ചേരിപ്പടി-ചെങ്ങണ ബൈപ്പാസില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹാര്ഡ്വെയര് കടയും അടച്ചിട്ട നിലയിലാണ്. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന്റെ തിരോധാനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]