വട്ടപ്പാറവളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു
വളാഞ്ചേരി: ദേശീയ പാത വട്ടപ്പാറ വളവില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി മുത്തു ശെല്‍വന്‍ (25) പരിക്കുകളോടെ വളാഞ്ചേരി സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്നും കൊല്ലം പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന പാചക വാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വട്ടപ്പാറ കൊടുംവളവില്‍ മറിയുകയായിരുന്നു. ബുധനാഴ്ച പകല്‍ 2.45 ഓടെയായിരുന്നു അപകടം. ടാങ്കര്‍ ലോറി സുരക്ഷാ ഭിത്തിയിലിലിടിച്ച് റോഡരികിലേക്ക് മറിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. ചേളാരിയില്‍ നിന്നും ഐ.ഒ.സി അധികൃതരെത്തി വാതകം പുറത്തേക്ക് പോവുന്നില്ലെന്ന് ഉറപ്പ് വരുത്തി. ഐ.ഒ.സിയുടെ ഒരു എമര്‍ജന്‍സി വാഹനവും, തിരൂരില്‍ നിന്നും അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തി. അപകടം നടന്ന ഉടനെ വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി. മനോഹരന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സുരക്ഷാ പ്രവര്‍ത്തനം ഏറ്റെടുക്കുകയും ഗതാഗതം പുനക്രമീകരിക്കുകയും ചെയ്തു. കാവുംപുറത്ത് നിന്ന് അമ്പല പറമ്പ്- കഞ്ഞി പ്പുര വഴിയും, താണിയപ്പന്‍കുന്ന്- കാടാമ്പുഴ വഴിയും, വലിയ വാഹനങ്ങള്‍ കുറ്റിപ്പുറം – തിരുനാവായ പുത്തനത്താണി വഴിയും തിരിച്ചുവിട്ടു.പോലീസ്, റവന്യൂ, ഫയര്‍ ഫോഴ്‌സ്, ഐ. ഒ.സി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. സെപ്റ്റംബര്‍ 21 നും വട്ടപ്പാറ പ്രധാന വളവില്‍ പാചക വാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്രന്നു. രാമനാട്ടുകരയില്‍ നിന്നും ക്രെയിന്‍ എത്തിച്ച് രാത്രി എട്ട്മണിയോട് കൂടി പാചകവാതക ടാങ്കര്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]