മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമപ്രായക്കാരായ അയല്‍വാസികള്‍ മരണപ്പെട്ടു

എടവണ്ണ:മണിക്കൂറിനുള്ളില്‍ അയല്‍വാസികള്‍ മരണപ്പെട്ടു.പത്തിരിയാല്‍ മൂര്ക്കന് കുണ്ടിലെ പരേതനായ മണ്ണില്‍ കടവന്‍ കുഞ്ഞിമോയിന്‍ ഹാജിയുടെ മകന് മുഹമ്മദ് എന്ന കുഞ്ഞാപ്പ (55) ആണ് ചൊവ്വാഴ്ച ഉച്ചക്ക് 1:05 ടെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. വിവരമറിഞ്ഞ് മൃതദേഹം കാണാനെത്തിയ അയല്‍വാസിയും ബന്ധുവുമായ പരേതനായ ചെറുകാട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മറിയുമ്മ (54) യാണ് കുഴഞ്ഞു വീണു മരിച്ചത്.1:45ടെയാണ് മറിയുമ്മ മരണപ്പെട്ടത്.മുഹമ്മദ് ഇഖ്ബാല്‍, സൈനുല്‍ ആബിദ്, മുഹമ്മദ് ഇര്‍ഷാദ്, സനൂപ്, റിന് ഷ എന്നിവര്‍ മരണപ്പെട്ട
മുഹമ്മദിന്റെ മക്കളും, തസ്നി (തൃപ്പനച്ചി ) മരുമകളുമാണ്.
മുഹമ്മദ് റിയാസ്, മുഹമ്മദ് യൂനുസ് എന്നിവര്‍ മറിയുമ്മയുടെ മക്കളും ഫര്‍സാന (കാട്ടുമുണ്ട), ശബാന ഷറിന് (ചെങ്ങര) എന്നിവര്‍ മരുമക്കളുമാണ്. ചൊവ്വാഴ്ച രാത്രി 9 ടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാനിദ്ധ്യത്തില്‍ പാണ്ടിയാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]