മലപ്പുറം കൊളത്തൂര്‍ ക്ഷേത്രത്തില്‍ സ്‌ഫോടനം; പോലീസ് കേസെടുത്തു

മലപ്പുറം കൊളത്തൂര്‍  ക്ഷേത്രത്തില്‍ സ്‌ഫോടനം;  പോലീസ് കേസെടുത്തു

മലപ്പുറം: ക്ഷേത്രത്തിലെ ഓഫീസ് റൂമിലെ പഴയ വേസ്റ്റ് സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കൊളത്തൂര്‍ അമ്പലപ്പടിയിലെ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഓഫീസ് റൂമിലെ പഴയ സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. മുന്‍ കാലത്ത് അയ്യപ്പ വിളക്കിന്റെ വഴിപാടിനായി കൊണ്ടുവന്ന വെടിമരുന്ന് കൂട്ടിയിട്ട വേസ്റ്റില്‍ അമ്പദ്ധത്തില്‍ പെട്ടതാണ് പൊട്ടിത്തെറിക്ക് കാരണം.. ക്ഷേത്രം ഭാരവാഹിയായ കടന്നമറ്റ ഗോപാലന്റെ മകന്‍ രാമദാസിനെ (62 )പൊള്ളലേറ്റ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനും കൈക്കുമാണ് പൊള്ളലേറ്റത്. 30 ശതമാനം പൊള്ളലേറ്റ നിലയിലാണ് രാമദാസിനെ പ്രവേശിപ്പിച്ചത്. സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി സൂക്ഷിച്ചതിന് കേസ് എടുത്തതായി കൊളത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മധു അറിയിച്ചു. അതേ സമയം സംഭവത്തെ തുടര്‍ന്നു നാട്ടില്‍ ഏറെ പരിഭ്രാന്തി പരത്തി പല രീതിയും വിഷയത്തെ ചിത്രീകരിച്ച് സന്ദേശങ്ങള്‍ പരന്നു. ക്ഷേത്ത്രില്‍ സ്ഫോടനം നടന്നുവെന്ന രീതിയില്‍വരെ നാട്ടില്‍ ഒരു വിഭാഗം പ്രചരണം നടത്തി.
എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ച പൊട്ടിത്തെറിക്ക് വര്‍ഗ്ഗീയ നിറം നല്‍കാനുള്ള നീക്കമാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന് എതിരേ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ എം മങ്കട ഏരിയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതേ സമയം സ്ഫോടക വസ്തു അലക്ഷ്യമായി സൂക്ഷിച്ചതിന് കേസെടുത്തതായി കൊളത്തുര്‍ എസ്.ഐ മധു പറഞ്ഞു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ച പൊ്ട്ടിത്തെറിക്ക് വര്‍ഗീയ വിഷം നല്‍കാനുള്ള നീക്കം എസ്.ഡി്.പി.ഐ-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്നുവെന്ന ആരോപണവുമായി സി.പി.എം രംഗത്തുവന്നിട്ടുണ്ട്. അതേ സമയം സംഭവത്തില്‍ നിലവില്‍ ദൂരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും കൊളത്തുര്‍ പോലീസ് പറഞ്ഞു.

Sharing is caring!