ദുരൂഹ സാഹചര്യത്തില്‍ കാണാതായ മകനുവേണ്ടി നാലുവര്‍ഷമായി കുടുംബം കാത്തിരിക്കുന്നു

പരപ്പനങ്ങാടി:ചിറമംഗലത്തെ കൈതകത്ത് അബ്ദുല്‍ നിസാറിന്റെ തിരോധാനത്തിന് നാലുവര്‍ഷം പിന്നിട്ടു.പോലീസും ബന്ധുക്കളും അന്വേഷണം നടത്തിയിട്ടും തുമ്പൊന്നും ലഭിച്ചില്ല.2015ആഗസ്ത് രണ്ടിനാണ് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്.പിതാവ് മൊയ്തീന്റെ പരാതിയില്‍ പരപ്പനങ്ങാടിപോലീസ്1079/15 നമ്പരായി കേസ്സുമെടുത്തിട്ടുണ്ട്.റെയില്‍വെ സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും ഫോട്ടോ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതുവരെയായി യാതൊരു വിവരവുംഇല്ല. മാനസികാവസ്ഥത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.നല്ല ആരോഗ്യവാനായ നിസാറിന് ഹോട്ടല്‍ ജോലിയും ഡ്രൈവിംഗും അറിയാം.മാതാപിതാക്കളും ഭാര്യയും മകളും നിസാറിന്റെ തിരോധാനത്തില്‍ മനംനൊന്ത് കഴിയുകയാണ് .
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]