കഞ്ചാവുമായി എക്സൈസ് പിടിയിലായ തിരൂര്‍ സ്വദേശി കസ്റ്റഡിയില്‍ വെച്ച് മരിച്ചു

മലപ്പുറം: കഞ്ചാവുമായി എക്സൈസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചു.തിരൂര്‍ മംഗലം സ്വദേശി രഞ്ജിത്താണ് മരിച്ചത്. മരിച്ച ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് വൈകിട്ട് അഞ്ചോടെയാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് 10 മിനിറ്റ് മുന്‍പെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ട് കിലോ കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തിച്ചു.
ആശുപത്രിയില്‍ എത്തുന്നതിന് ഏതാനും മിനിറ്റുകള്‍ മുന്‍പാണ് ഇയാള്‍ മരണപ്പെട്ടത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വിവരമറിഞ്ഞ് ഉന്നത പൊലീസ്- ഏക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തിരൂര്‍ എക്സൈസ് ഓഫീസില്‍ രഞ്ജിത്തിന്റെ പേരില്‍ നേരത്തെ കേസുണ്ട്. കഴിഞ്ഞാഴ്ച ജാമ്യത്തിലിറങ്ങിയ ഇയാളെ ഇന്ന് വീണ്ടും പിടികൂടുകയായിരുന്നു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]