മലപ്പുറം കാഞ്ഞിയൂരില്‍ താമസിക്കുന്ന മധുര സ്വദേശി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം കാഞ്ഞിയൂരില്‍  താമസിക്കുന്ന മധുര  സ്വദേശി കിണറ്റില്‍  മരിച്ച നിലയില്‍

എടപ്പാള്‍:കാഞ്ഞിയൂരില്‍ താമസിക്കുന്ന മധുര സ്വദേശിയെ താമസ സ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് മധുര സ്വദേശിയും ചങ്ങരംകുളം കാഞ്ഞിയൂരില്‍ വില്ലേജ് ഓഫീസിന് സമീപത്ത് കാലങ്ങളായി താമസക്കാരനുമായ കണ്ണന്‍(40)നെയാണ് ഇവര്‍ താമസിക്കുന്ന കോര്‍ട്ടേഴ്‌സിന് പുറകിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇദ്ധേഹം ഒറ്റക്കാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും ഭാര്യയും മക്കളും ഒരു മാസം മുമ്പ് ആണ് നാട്ടില്‍ പോയതെന്നും പരിസരവാസികള്‍ പറയുന്നു.
ചൊവ്വാഴ്ച കാലത്ത് സമീപത്ത് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വെള്ളം കോരാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്.
പൊന്നാനി ഫയര്‍ഫോഴ്‌സും ചങ്ങരംകുളം പോലീസും ട്രോമകെയര്‍ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം ചങ്ങരംകുളം എസ്‌ഐ ടിഡി മനോജ്കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും

Sharing is caring!