മലപ്പുറം പ്രസ്‌ക്ലബ്ബിനെ ഇനി യുവനിര നയിക്കും

മലപ്പുറം പ്രസ്‌ക്ലബ്ബിനെ ഇനി യുവനിര നയിക്കും

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (മലപ്പുറം പ്രസ് ക്ലബ്ബ്) ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്: ശംസുദ്ദീന്‍ മുബാറക് (മലയാള മനോരമ), സെക്രട്ടറി: കെ.പി.എം. റിയാസ് (മാധ്യമം), ട്രഷറര്‍: സി.വി. രാജീവ് (ദേശാഭിമാനി ), വൈസ് പ്രസിഡന്റ്: പി.വി. സന്ദീപ് (മാതൃഭൂമി ന്യൂസ് ), വി.അഞ്ജു (ഭേശാഭിമാനി ), ജോ. സെക്രട്ടറി: പി.കെ. ഷംസീര്‍ ( ചന്ദ്രിക).
ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ഏഴുപേരാണ് രംഗത്തുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോട് കൂടി മംഗളം മലപ്പുറം ജില്ലാലേഖകന്‍ വി.പി.നിസാര്‍ വിജയിച്ചു. മുഹമ്മദ് അബ്ദുല്‍ ഹയ്യ് (ചന്ദ്രിക), കെ. ഷമീര്‍ (ദേശാഭിമാനി ), പി.ഡി. ഷിബി (മാതൃഭൂമി) എന്നിവരും വിജയിച്ചു. വനിതാസംവരണത്തില്‍ പി. വൃന്ദ (മാധ്യമം)യെയും തെരഞ്ഞെടുത്തു.
കെ.പി.ഒ. റഹ്മത്തുല്ല, ഷഹബാസ് വെള്ളില എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Sharing is caring!