കാമുകന് വിവാഹപ്രായമായില്ല, ഒളിച്ചോടിയ പെണ്‍കുട്ടിയെ മഞ്ചേരി കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

മഞ്ചേരി: വിവാഹത്തലേന്ന് കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കാമുകന് വിവാഹ പ്രായമായില്ലെന്ന് കണ്ടെത്തിയാണ് മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 19 കാരിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പയ്യനാട് ചോലക്കല്‍ കുഴിയംപറമ്പ് സ്വദേശിനിയായ യുവതിയുടെ വിവാഹം. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാനില്ലെന്ന് സഹോദരന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃത്താല സ്വദേശിയായ ഇരുപതുകാരനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]