കാലിക്കറ്റില്‍ ഉത്തരക്കടലാസുകള്‍ കാണാതായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍ നിന്ന് വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ 17 ഉത്തരക്കടലാസുകളാണ് കാണാതായത്. ഫാള്‍സ് നമ്പറടിച്ച് മൂല്യനിര്‍ണ്ണയത്തിന് കോളജിലേക്കയക്കാന് വെച്ചതായിരുന്നു. അന്വേഷണത്തിനായി പി.വി.സി ഉത്തരവിട്ടിട്ടുണ്ട്. ജോയിന്റ് രജിസ്ട്രാര്‍ പി.പി അജിത, ജോയിന്റ് കണ്ട്രോളര് കെ.പി വിജയന് എന്നിവരെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. അന്വേഷണം പോലീസിന് കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. ഉത്തരക്കടലാസ് കാണാതാവുന്ന സംഭവം ആവര്‍ത്തിക്കുന്നതില്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്.പുന പരീക്ഷ നടത്തുന്നതില്‍ നാണക്കേടിന് പുറമെ വാഴ്സിറ്റിക്ക് സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]