വിദ്യാഭ്യാസ കച്ചവടത്തിന് സര്‍ക്കാര്‍ അറുതിവരുത്തിയെന്ന് മന്ത്രി കെ.ടി ജലീല്‍

വിദ്യാഭ്യാസ കച്ചവടത്തിന്  സര്‍ക്കാര്‍ അറുതിവരുത്തിയെന്ന്  മന്ത്രി കെ.ടി ജലീല്‍

ഏലംകുളം: സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയതിലൂടെ വിദ്യാഭ്യാസ കച്ചവടത്തിന് സര്‍ക്കാര്‍ അറുതിവരുത്തിയെന്ന് മന്ത്രി കെ ടി ജലീല്‍. കുന്നക്കാവ്, പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ മിക്ക അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടേണ്ടിവന്നു.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ കൂട്ടത്തോടെ പൊതുവിദ്യാലയങ്ങളിലെത്തി. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുണ്ട്.
അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ഇടപെടാനോ കഴിയുന്നില്ല. പൊതുവിദ്യാഭ്യാസം കൂടുതല്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു

Sharing is caring!