വീടുകളില്‍നിന്ന് കവര്‍ച്ച നടത്താനുള്ള ഗ്യാസ് കട്ടര്‍ അടക്കമുള്ള ഉപകരണങ്ങളുമായി രണ്ട് പേര് നിലമ്പൂരില്‍ പിടിയില്‍
നിലമ്പൂര്‍: വീടുകളില്‍നിന്ന് കവര്‍ച്ച നടത്താനുള്ള ഗ്യാസ് കട്ടര്‍ അടക്കമുള്ള ഉപകരണങ്ങളുമായി രണ്ട് പേര് നിലമ്പൂരില്‍ പിടിയില്‍. എടവണ്ണ ഒതായി വെള്ളാട്ടുചോല റഷീദ് (45), വഴിക്കടവ് മൊടപൊയ്ക ചെമ്പകപ്പള്ളി രാധാകൃഷ്ണന് (50) എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായത്. ജ്വല്ലറികളില്‍ കവര്‍ച്ചകള്‍ നടത്താന്‍ വാങ്ങിയ ആധുനിക ഗ്യാസ് കട്ടറുകള്‍, ഗ്യാസ് സിലിണ്ടര്‍, സ്ക്രൂ ഡ്രൈവര്‍, ഗ്യാസ് പൈപ്പ് ഉള്‍പ്പെടെ മറ്റ് അനുബന്ധ സാമഗ്രികളുമായാണ് പിടികൂടിയത്. മോഷണം നടത്തി കിട്ടിയ പണമുപയോഗിച്ച് ജയിലില്‍നിന്ന് പരിചയപ്പെട്ട തമിഴ്നാട് സ്വദേശി പ്രഭുവിന്റെ സഹായത്തോടെ ചെന്നൈയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങി രാധാകൃഷ്ണന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. കവര്‍ച്ച നടത്താന്‍ പോകുമ്പോഴാണ് നിലമ്പൂരില്‍നിന്ന് ഇരുവരും പിടിയിലായത്. ചോദ്യംചെയ്യലില്‍ കൊടുവള്ളി, തിരൂരങ്ങാടി, കരിപ്പൂര്‍, അരീക്കോട് സ്റ്റേഷന് പരിധിയിലെ അഞ്ച് കവര്‍ച്ചയെക്കുറിച്ചുള്ള വിവരം ലഭിച്ചു.
ആളുള്ള വീട്ടില്‍ ജനല്‍വഴി ആഭരണങ്ങള്‍ പൊട്ടിച്ചെടുക്കുകയും ആളില്ലാത്ത വീട്ടില്‍ വാതില്‍ കുത്തിത്തുറന്നുമാണ് മോഷണരീതി. മഞ്ചേരി, എടക്കര എന്നിവിടങ്ങളില്‍ തൊണ്ടിമുതലുകള്‍ പണയംവച്ചതായും വില്‍പ്പന നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്, നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കല്‍, എസ്ഐ സജിത്, കെ അഷറഫ് എന്നിവരും സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എം അസൈനാര്‍, സി പി മുരളി, ടി ശ്രീകുമാര്‍, കൃഷ്ണകുമാര്‍, മനോജ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]