ഓട്ടോയോടിച്ച് റോസമ്മ ടീച്ചര്‍

ഓട്ടോയോടിച്ച്  റോസമ്മ ടീച്ചര്‍

എടക്കര: ചുങ്കത്തറ കൈപ്പിനി പാലം ചാലിയാര്‍ പുഴയെടുത്ത് യാത്ര ദുരിതത്തിലായപ്പോള്‍ തോല്‍ക്കാന്‍ റോസമ്മ തോമസ് തയാറായിരുന്നില്ല.
അങ്കണവാടി അധ്യാപികയായ റോസമ്മ വീട്ടിലെ ഓട്ടോ പ്രൈവറ്റ് രജിസ്ട്രേഷനിലാക്കി അത് ഓടിച്ച് അങ്കണവാടിയില്‍ പോയി. കൈപ്പിനി മുണ്ടപ്പാടം കുന്നത്ത് പറമ്പില്‍ റോസമ്മ ദിവസവും പത്ത് കിലോമീറ്റര്‍ ഓട്ടോ ഓടിച്ചാണ് ചുങ്കത്തറ എസ് ടി കോളനിയിലെ അങ്കണവാടിയില്‍ പോകുന്നത്. പോകുംവഴി സോളാര്‍ മെക്കാനിക്കായ ഭര്‍ത്താവ് തോമസിനെ ജോലി സ്ഥലത്തും പേരക്കുട്ടി ഡയന്‍ ലെനിനെ സ്‌കൂളിലുമാക്കും. അസുഖബാധിതരേയും വയോജനങ്ങളേയും ഓട്ടോയില്‍ കയറ്റും. 2001ലാണ് ഓട്ടോ ഓടിക്കാന്‍ പഠിച്ചത്.

Sharing is caring!