മലപ്പുറത്തെ മൂവര്‍സംഘം ഇന്ത്യന്‍ടീമില്‍

തിരൂരങ്ങാടി: താനൂര്‍ കുന്നുംപുറം സ്വദേശിനികളായ എം സാന്ദ്രയും എ സി ഹൃതിക ശ്യാമും ഇന്ത്യന്‍ ടീമില്‍. നവംബറില്‍ ചൈനയില്‍ നടക്കുന്ന അണ്ടര്‍ 17 ഏഷ്യന്‍ വനിതാ സോഫ്റ്റ് ബോളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലേക്കാണ് ഇരുവരെയും തെരഞ്ഞെടുത്തത്. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് സാന്ദ്ര. തെയ്യാലിങ്ങല്‍ എസ്എസ്എം എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹൃതിക. കുന്നുംപുറം സോഫ്റ്റ് ബോള്‍ അക്കാദമിയിലൂടെ കളിച്ചുവളര്‍ ന്ന ത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഇവര്‍ ചൈനയില്‍ പോകുന്നതിന് സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. ഐഎച്ച്ആര്‍ഡി കോളേജ് വട്ടംകുളത്തിലെ കായിക വിഭാഗം അസി. പ്രൊഫസര്‍ ഹംസ കെ താനൂരാണ് പരിശീലകന്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും