മകളോടൊപ്പം കളിക്കാനെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 40കാരന് ജാമ്യമില്ല

മകളോടൊപ്പം  കളിക്കാനെത്തിയ  പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 40കാരന്  ജാമ്യമില്ല

മഞ്ചേരി : മകളോടൊപ്പം കളിക്കാനെത്തിയ ബാലികയെ മാനഭംഗത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പരപ്പനങ്ങാടി അരിയല്ലൂര്‍ ബാങ്ക്പടി വെഴത്തുകാവില്‍ വി.കെ. പ്രമോദ് (40)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി. നാരായണന്‍ തള്ളിയത്. 2019 സെപ്തംബര്‍ പത്തിന് പകല്‍ മൂന്ന് മണിക്ക് പ്രതിയുടെ വീട്ടിലാണ് സംഭവം. പ്രതിയുടെ മകളുടെ കൂട്ടൂകാരിയാണ് പീഡനത്തിനിരയായ പത്തുവയസുകാരി. ഒളിച്ചു കളിക്കുകയായിരുന്ന കുട്ടികളോടൊപ്പം കളിയിലേര്‍പ്പെട്ട പ്രതി വീടിനകത്തുവെച്ച് കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. മലപ്പുറം ചൈല്‍ഡ് ലൈനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരപ്പനങ്ങാടി പോലീസ് ഇക്കഴിഞ്ഞ 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!