സിബിഎസ്ഇ ജില്ലാ ശാസ്ത്രമേള തിരൂർ ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്കൂൾ ഓവർഓൾ ചാമ്പ്യൻമാർ

സിബിഎസ്ഇ ജില്ലാ ശാസ്ത്രമേള തിരൂർ ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്കൂൾ ഓവർഓൾ ചാമ്പ്യൻമാർ

മലപ്പുറം: ജില്ലാ സിബിഎസ്ഇ ശാസ്ത്രമേളയിൽ ഓവർഓൾ ചാമ്പ്യൻമാരായ തിരൂർ ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്കൂളിന് ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കേരള ചീഫ് കമ്മീഷണർ എം അബ്ദുൽ നാസർ ഓവർഓൾ ട്രോഫി സമ്മാനിക്കുന്നു.

സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേള “സിസ്കൈപ്പ് ’19 ” കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളിൽ സമാപിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പുത്തനറിവുകൾ കൂട്ടുകാർക്ക് പകർന്നു നൽകി അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന മത്സര ഇനങ്ങൾ വിദ്യാർത്ഥികൾക്ക് അറിവിന്റെ നവോൻമേഷം പകർന്നു. ജില്ലയിലെ സഹോദയ അംഗങ്ങളായ 66 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നും 1600 വിദ്യാർത്ഥികൾ 22 ഇനങ്ങളിൽ മാറ്റുരച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത സയൻസ് ക്ലബ്‌ അംഗങ്ങൾക്ക് യുവ ശാസ്ത്രജ്ഞൻ മനോജ്‌ കോട്ടക്കലുമായി മുഖാമുഖം പരിപാടി ഏറെ വിജ്ഞാന പ്രദമായി. മേളയിൽ 245 പോയിന്റ്കൾ നേടി തിരൂർ ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്‌കൂൾ ഓവർഓൾ ചാമ്പ്യൻമാരായി. 241 പോയിന്റ്കളുമായി കരിപ്പൂർ എയർപോർട്ട് സീനിയർ സെക്കന്ററി സ്‌കൂൾ രണ്ടും 231 പോയിന്റുകൾ വീതം നേടി കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളും കോട്ടക്കൽ സേക്രഡ് ഹാർട് സീനിയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.

കാറ്റഗറി മത്സര വിജയികൾ

കാറ്റഗറി 1 ( 3, 4 ക്ലാസ്സ്‌കൾ )
1.ഇസ്‌ലാഹിയ പബ്ലിക് സ്‌കൂൾ കോട്ടക്കൽ
2.എയർപോർട്ട് സ്‌കൂൾ കരിപ്പൂർ
3.അമൃത വിദ്യാലയം താനൂർ

ക്യാറ്റഗറി 2 (5 6, 7 ക്ലാസ്സ്‌കൾ )
1.സൈനിക് പബ്ലിക് സ്കൂൾ വണ്ടൂർ
2.സെന്റ് ജോസഫ് സ്‌കൂൾ പുത്തനങ്ങാടി
3.എയർപോർട്ട് സ്കൂൾ കരിപ്പൂർ
3.ഇസ്ലാഹിയ സ്കൂൾ കോട്ടക്കൽ

കാറ്റഗറി 3( 8, 9, 10 ക്ലാസ്സ്‌കൾ)
1.ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്കൂൾ തിരൂർ
2. ഇസ്‌ലാഹിയ പബ്ലിക് സ്കൂൾ കോട്ടക്കൽ
3. ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം

കാറ്റഗറി 4 ( +1 +2 ക്ലാസ്സ്‌കൾ )
1.ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്കൂൾ തിരൂർ
2.സേക്രഡ് ഹാർട് സീനിയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ
3.എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂൾ കരിപ്പൂർ

മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അധ്യാപകർക്കുള്ള സയൻസ് ക്വിസ് മത്സരത്തിൽ പൊന്നാനി ഭാരതീയ വിദ്യാഭവൻ ഒന്നും കോട്ടക്കൽ സേക്രഡ് ഹാർട് സ്കൂൾ രണ്ടും അമൃത വിദ്യാലയം താനൂർ മൂന്നാം സ്ഥാനവും നേടി. വിജയികളായ ടീം അംഗങ്ങൾക്ക് ക്വിസ് മാസ്റ്റർ നാസ ഗഫൂർ പ്രത്യേക ഉപഹാരങ്ങൾ നൽകി
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സംസ്ഥാന ചീഫ് കമ്മീഷണർ എം അബ്ദുൽ നാസർ ഓവർഓൾ ട്രോഫി സമ്മാനിച്ചു. സഹോദയ വൈസ് പ്രസിഡന്റ്‌ നിർമല ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജി പോൾ ട്രെഷറർ എം ജൗഹർ എന്നിവർ ക്യാറ്റഗറി സമ്മാനങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ പി നിസാർ ഖാൻ, വി വിജീഷ്, എസ് സ്മിത, മുഹമ്മദ്‌ യാസിർ, കെ ശ്രീദേവി എന്നിവർ സംസാരിച്ചു

Sharing is caring!