പാണക്കാട് തങ്ങളുടെ ആശീര്‍വാദം തേടി എം.സി ഖമറുദ്ദീന്‍ പാണക്കാട്ടെത്തി

പാണക്കാട് തങ്ങളുടെ  ആശീര്‍വാദം തേടി  എം.സി ഖമറുദ്ദീന്‍  പാണക്കാട്ടെത്തി

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ ആശീര്‍വാദം തേടി മുസ്ലിംലീഗിന്റെ മഞ്ചേശ്വരം സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പാണക്കാട്ടെത്തി. തെരഞ്ഞെടുപ്പ് പ്രചരണം തങ്ങളുടെ ആശിര്‍വാദം തേടി തുടങ്ങാനായാണ് ഇന്നു രാത്രി എട്ടരയോടെ പാണക്കാട്ടെത്തിയത്. പ്രചരണ ചുമതലയുള്ള
പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ വസതിയിലാണ് എം.സി ഖമറുദ്ദീന്‍ ആദ്യമെത്തിയത്. തുടര്‍ന്ന് പ്രചാരണ ചുമതലയുള്ള കുഞ്ഞാലിക്കുട്ടിയുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
8.30 മണിയോടെ കുഞ്ഞാലിക്കുട്ടിക്കൊപ്പം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി. തുടര്‍ന്ന് തങ്ങളുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബര്‍ സിയാറത്ത് നടത്തി. മുസ്്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി റസാഖ് മാസ്റ്റര്‍ അദ്ദേഹത്തെ അനുഗമിച്ചു.

Sharing is caring!